ബാഴ്സയുടെ കൈക്കൂലി വിവാദം, ഇടപെടുമെന്ന് റയൽ മാഡ്രിഡ്!

ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോൾ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കൈക്കൂലി വിവാദത്തിൽ അവർ ഇപ്പോൾ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.2001മുതൽ 2018 വരെയുള്ള കാലയളവിൽ എഫ്സി ബാഴ്സലോണ റഫറിയിങ് കമ്മറ്റി വൈസ് പ്രസിഡണ്ടിന് 7 മില്യൺ യൂറോയോളം നൽകി എന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ അന്വേഷണങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ബാഴ്സയുടെ മുൻപ്രസിഡന്റായിരുന്ന ബർതോമ്യു,സാൻഡ്രോ റോസൽ, ഡയറക്ടർമാരായിരുന്ന ആൽബർട്ട് സോളർ,ഓസ്ക്കാർ ഗ്രോ എന്നിവരൊക്കെ ഇപ്പോൾ അന്വേഷണം നേരിടുന്നുണ്ട്. ഏതായാലും ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് ഈ വിഷയത്തിൽ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇപ്പോൾ ഇറക്കിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ തങ്ങളുടെ ഇടപെടൽ ഉണ്ടാവുമെന്നാണ് റയൽ അറിയിച്ചിട്ടുള്ളത്.അവരുടെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” ഈ വിവാദത്തിന്റെ ഗൗരവത്തിൽ റയൽ മാഡ്രിഡ് അങ്ങേയറ്റം ഉത്കണ്ട പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും നിയമവ്യവസ്ഥയിൽ ഞങ്ങൾ വളരെയധികം വിശ്വാസം വെച്ച് പുലർത്തുന്നുണ്ട്. തീർച്ചയായും ക്ലബ്ബ് നിയമാനുസൃതമായി അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആവശ്യമാണെങ്കിൽ ജഡ്ജിക്ക് മുന്നിൽ വിചാരണയിൽ ഹാജരാകാനും സമ്മതം അറിയിക്കുന്നു “ഇതാണ് റയൽ മാഡ്രിഡ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്.

അതായത് ഈ കേസന്വേഷണത്തിൽ റയൽ മാഡ്രിഡിന്റെ എല്ലാ സഹകരണവും ഉണ്ടാവും എന്നാണ് അവർ ഇപ്പോൾ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.ഈ വിഷയത്തിൽ ബാഴ്സ കുറ്റക്കാരാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഏതു രൂപത്തിലുള്ള ഒരു ശിക്ഷകളായിരിക്കും ലഭിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!