രണ്ടാം പകുതിയിൽ മെസ്സി കൂടുതൽ മികവ് പുലർത്താൻ കാരണമായതെന്ത്? വെറാറ്റി പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ PSG സമനില വഴങ്ങിയിരുന്നു.മൊണാക്കോയായിരുന്നു PSG യെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്.മൊണാക്കോക്ക് വേണ്ടി വോളണ്ട് ലീഡ് നേടി കൊടുത്തപ്പോൾ പെനാൽറ്റിയിലൂടെ നെയ്മർ PSG ക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതിയിൽ മികവ് പുലർത്താൻ പിഎസ്ജിക്കോ സൂപ്പർ താരം ലയണൽ മെസ്സിക്കോ കഴിഞ്ഞിരുന്നില്ല.എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ മികവോടുകൂടി കളിക്കാൻ പിഎസ്ജിക്കും മെസ്സിക്കും സാധിച്ചിട്ടുണ്ട്.12 ഷോട്ടുകൾ ആയിരുന്നു രണ്ടാം പകുതിയിൽ പിഎസ്ജി എടുത്തത്.മെസ്സി നാല് ഡ്രിബിളുകൾ പൂർത്തിയാക്കുകയും ഒരു ചാൻസ് ക്രിയേറ്റ് ചെയ്യുകയും ചെയ്തു.
ഏതായാലും രണ്ടാം പകുതിയിലെ ഈ പ്രകടന മികവിന്റെ കാരണം ഇപ്പോൾ പിഎസ്ജി സൂപ്പർ താരമായ മാർക്കോ വെറാറ്റി വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Verratti Analyzes the Key Tactical Change Made for Messi During PSG’s Ligue 1 Fixture vs. AS Monaco https://t.co/WFGt5RPjRU
— PSG Talk (@PSGTalk) August 29, 2022
” ആദ്യ പകുതി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ ടാക്ടിക്കലായി ചില മാറ്റങ്ങൾ വരുത്തി. മത്സരത്തിന്റെ ഹൃദയഭാഗത്തേക്ക് മെസ്സിയെ കൂടുതൽ നിയമിച്ചു. ഞങ്ങൾ അദ്ദേഹത്തെ കൂടുതൽ കണ്ടെത്താൻ ശ്രമിച്ചു. കാരണം അദ്ദേഹത്തിലേക്ക് കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാം. ആദ്യ മുപ്പത് മിനിറ്റിൽ ഞങ്ങൾ മികച്ച രൂപത്തിലല്ല കളിച്ചത്. എന്നാൽ പിന്നീടുള്ള 60 മിനിറ്റിൽ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു ” വെറാറ്റി പറഞ്ഞു.
നിലവിൽ ലീഗ് വണ്ണിൽ ഇതുവരെ ഈ സീസണിൽ 5 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.