മെസ്സി 21-ആം നൂറ്റാണ്ടിലെ ആദ്യ ഫുട്ബോൾ ജീനിയസ് : മുൻ റയൽ താരം!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു മെസ്സി ബാഴ്‌സ കരിയറിന് വിരാമമിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിച്ചേർന്നത്. എന്നാൽ മെസ്സി പാരീസിൽ എത്തിച്ചേരേണ്ട താരം തന്നെയാണ് എന്ന് തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അർജന്റൈൻ താരമായ ജോർഗെ വാൾഡാനോ. ഫുട്ബോളിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നാണ് പാരീസെന്നും അത്കൊണ്ട് തന്നെ 21-ആം നൂറ്റാണ്ടിലെ ആദ്യ ഫുട്ബോൾ ജീനിയസായ മെസ്സി പാരീസിനെ അർഹിക്കുന്നു എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. മുമ്പ് റയലിന് വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം റയലിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ പോച്ചെട്ടിനോയുടെ സുഹൃത്താണ്. അദ്ദേഹം നല്ല രൂപത്തിൽ മുന്നോട്ട് പോവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.വളരെ അനുയോജ്യമായ ഒരു പരിതസ്ഥിതിയാണ് നിലവിൽ ലയണൽ മെസ്സിക്ക് പിഎസ്ജിയിൽ ഉള്ളത്.കാരണം അവിടെ അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.ഫുട്ബോളിൽ ബന്ധങ്ങൾക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്.അത്കൊണ്ട് തന്നെ മെസ്സിക്കും പാരീസിലും തിളങ്ങാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പാരീസ് ഫുട്ബോളിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നാണ്. വലിയ രൂപത്തിലുള്ള പ്രതിഭകൾ നിലവിൽ പാരീസിലുണ്ട്.ഫുട്ബോളിന്റെ പ്രഭവ കേന്ദ്രത്തിലായിരിക്കുക എന്നുള്ളത് മെസ്സി എപ്പോഴും അർഹിക്കുന്ന കാര്യമാണ്.എന്തെന്നാൽ 21-ആം നൂറ്റാണ്ടിലെ ആദ്യത്തെ ഫുട്ബോൾ ജീനിയസാണ് ലയണൽ മെസ്സി ” ഇതാണ് വാൾഡാനോ പറഞ്ഞത്. ഏതായാലും മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജി എന്നുള്ളത് പുതിയൊരു അധ്വായമാണ്. മെസ്സിക്ക്‌ പാരീസിലും നേട്ടങ്ങൾ കരസ്ഥമാക്കാനാവുമെന്നുള്ള പ്രതീക്ഷയാണ് ആരാധകർ വെച്ച് പുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *