മെസ്സി ശക്തമായി തിരിച്ചു വരും : കൂവൽ വിഷയത്തിൽ റൊണാൾഡിഞ്ഞോ പറയുന്നു!
കഴിഞ്ഞ ബോർഡെക്സിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു പിഎസ്ജി ആരാധകർ അവരുടെ സൂപ്പർതാരമായ ലയണൽ മെസ്സിയെ കൂവി വിളിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതിന്റെ പ്രതിഷേധമായിരുന്നു ആരാധകരുടെ ഈ കൂവിവിളിക്കൽ. എന്നാൽ ഇത് വലിയ രൂപത്തിൽ ഫുട്ബോൾ ലോകത്ത് വിവാദമായിരുന്നു.ഇതിന്റെ അനന്തരഫലമായി പിഎസ്ജി തങ്ങളുടെ ആരാധക കൂട്ടായ്മയായ അൾട്രാസിനെ പിരിച്ചുവിടാൻ വരെ തയ്യാറെടുത്തു കഴിഞ്ഞു.
ഏതായാലും മെസ്സിയെ കൂവി വിളിച്ച ഈ വിഷയത്തിൽ മുൻ സഹ താരവും ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് മെസ്സിയെ ചോദ്യം ചെയ്യൽ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്. കിരീടങ്ങൾ നേടി കൊണ്ട് മെസ്സി ശക്തമായി തിരിച്ചു വരുമെന്നും റൊണാൾഡിഞ്ഞോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ സ്പാനിഷ് മാധ്യമമായ AS റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Lionel Messi reportedly does not want to leave PSG this summer. (RMC Sport)https://t.co/p4v6ZWVZRN
— Get French Football News (@GFFN) March 16, 2022
” നിലവിൽ ഒരു മികച്ച നിമിഷത്തിലൂടെയല്ല മെസ്സി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തെ ചോദ്യം ചെയ്യൽ ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹം ഫുട്ബോളിന് വേണ്ടി എല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കിരീടങ്ങൾ നേടി കൊണ്ട് ശക്തമായി തിരിച്ചു വരുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് ഒരിക്കൽ കൂടി അദ്ദേഹം പരിഗണിക്കപ്പെടും.മെസ്സിയുടെ കാര്യത്തിൽ ഒന്നും അവസാനിച്ചിട്ടില്ല ” ഇതാണ് റൊണാൾഡീഞ്ഞോ പറഞ്ഞത്.
ഈ സീസണിലായിരുന്നു മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ അദ്ദേഹം ഉദ്ദേശിച്ച രൂപത്തിലല്ല ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.