മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്ന് നെയ്മർ മനസ്സിലാക്കി തുടങ്ങി? റിപ്പോർട്ട്.
ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോവുന്ന വിഷയം മെസ്സിയുടെ ട്രാൻസ്ഫറായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. മെസ്സി ബാഴ്‌സയുമായുള്ള കരാർ പുതുക്കുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ ആരാധകരും. ഈയിടെയായി മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് ഒട്ടേറെ വാർത്തകൾ പരന്നിരുന്നു. താരത്തിന്റെ സുഹൃത്തായ നെയ്മർ മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കണമെന്ന ആഗ്രഹം പരസ്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു. മെസ്സിയെ പിഎസ്ജിയിൽ എത്തിക്കാൻ നെയ്മർ ശ്രമിച്ചുവെന്നുള്ള വാർത്തകളും മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
Report: Neymar Believes that Messi is Leaning Towards Snubbing PSG to Stay at Barcelona https://t.co/LrpW1C0Uqy
— PSG Talk 💬 (@PSGTalk) March 24, 2021
എന്നാൽ ഇക്കാര്യത്തിൽ വഴിത്തിരിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ നെയ്മർ മനസ്സിലാക്കിയിരിക്കുന്നത് മെസ്സി ബാഴ്‌സ വിടാൻ സാധ്യതയില്ല എന്നതാണ്. മെസ്സി ബാഴ്‌സയിൽ സന്തോഷവാനാണെന്നും അദ്ദേഹം ബാഴ്‌സ തന്നെ തുടരുമെന്നുമാണ് നെയ്മർ ഇപ്പോൾ വിശ്വസിക്കുന്നത്. ഇക്കാരണം കൊണ്ടാണ് പിഎസ്ജിയുമായി നെയ്മറുടെ കരാർ പുതുക്കൽ വൈകുന്നതെന്നും ഇവർ പറയുന്നുണ്ട്. എന്ന് വെച്ചാൽ മെസ്സിയുടെ ഭാവി തീരുമാനിച്ചതിന് ശേഷമായിരിക്കും നെയ്മർ തന്റെ ഭാവി തീരുമാനിക്കുക എന്നാണ് എൽ ചിരിങ്കിറ്റോയുടെ വാദം. എന്നാൽ പിഎസ്ജിയിൽ താൻ സന്തോഷവാനാണ് എന്ന് നെയ്മർ തുറന്നു പറഞ്ഞത് ഇതിനൊരു അപവാദമാണ്.
Beckham Feels Confident that Neymar Will One Day be Persuaded to Join Inter Miami https://t.co/r3vkk5qYO7
— PSG Talk 💬 (@PSGTalk) March 24, 2021