മെസ്സി പ്രീമിയർ ലീഗിലേക്കോ ആഴ്സണലിലേക്കോ വന്നിട്ട് കാര്യമില്ല: കാരണ സഹിതം വിശദീകരിച്ച് ഡാരൻ ബെന്റ്!

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് പിഎസ്ജിയോടൊപ്പം ഉണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.അടുത്ത സീസണിൽ എവിടെ കളിക്കണം എന്നുള്ളത് മെസ്സി വൈകാതെ തന്നെ തീരുമാനിക്കും.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ചില ക്ലബ്ബുകൾ മെസ്സിക്ക് ഓഫറുകൾ നൽകിയിട്ടുണ്ട്. അത് സ്വീകരിച്ചുകൊണ്ട് മെസ്സി പ്രീമിയർ ലീഗിലേക്ക് വരുമോ എന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.

മുൻ ഇംഗ്ലീഷ് താരമായ ഡാരൻ ബെന്റ് ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി പ്രീമിയർ ലീഗിലേക്കോ ആഴ്സണലിലേക്കോ വന്നിട്ട് കാര്യമില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. പ്രീമിയർ ലീഗിലേക്ക് വന്നാൽ താരതമ്യങ്ങളും വിമർശനങ്ങളും ഏറെ കേൾക്കേണ്ടി വരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ബെന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ലയണൽ മെസ്സി പ്രീമിയർ ലീഗിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. പക്ഷേ അദ്ദേഹം ഇവിടെ എത്തിക്കഴിഞ്ഞാൽ പല കുറ്റങ്ങളും അദ്ദേഹത്തിൽ അടിച്ചേൽപ്പിക്കാനാണ് ആളുകൾ ശ്രമിക്കുക.ഫ്രാൻസിൽ അതാണ് മെസ്സിക്ക് സംഭവിച്ചത്. ഇംഗ്ലണ്ടിലേക്ക് എത്തിക്കഴിഞ്ഞാൽ പലവിധ താരതമ്യങ്ങളും വിമർശനങ്ങളും മെസ്സിക്ക് ഏൽക്കേണ്ടി വരും.ക്രിസ്റ്റ്യാനോയായിരുന്നു മികച്ച തന്നെ ആളുകൾ പറയുന്നത് കേൾക്കേണ്ടി വന്നേക്കും. അദ്ദേഹത്തെ മുറിവേൽപ്പിക്കാൻ വേണ്ടിയായിരിക്കും അത് ആളുകൾ പറയുക.”

“മെസ്സി ആഴ്സണലിലേക്ക് വന്നാൽ വലിയ കാര്യമൊന്നുമില്ല. വേണമെങ്കിൽ ജീസസിന്റെ സ്ഥാനത്ത് കളിപ്പിക്കാം.ആഴ്സണലിന് യാത്രക്കാരായ താരങ്ങളെയല്ല ആവശ്യം. മെസ്സിയെ സ്വന്തമാക്കുക എന്നുള്ളത് വലിയ നേട്ടം ഒന്നുമല്ല.എംബപ്പേയും നെയ്മറും ഉണ്ടായിരുന്ന ഒരു ടീമിൽ നിന്നാണ് മെസ്സി വരുന്നത്.എന്നിട്ട് ചാമ്പ്യൻസ് ലീഗ് നേടുന്നതിന്റെ അരികിൽ പോലും എത്താൻ അവർക്ക് കഴിഞ്ഞില്ല. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ചെയ്തു തീർക്കണം, യാത്രക്കാരായിട്ട് കാര്യമില്ല. മെസ്സി ബാഴ്സയിലേക്ക് തന്നെ മടങ്ങി പോകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.മെസ്സി പ്രീമിയർ ലീഗിലേക്ക് വന്നാൽ അത് വലിയ ഒരു കാര്യം തന്നെയായിരിക്കും. പക്ഷേ ഒരിക്കലും അദ്ദേഹത്തിന് അർഹിച്ച അഭിനന്ദനങ്ങൾ ഇവിടെ നിന്ന് ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് ഡാരൻ ബെന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും വിമർശനങ്ങൾ മാത്രമായിരുന്നു ബാക്കി.അതേ അവസ്ഥ തന്നെയായിരിക്കും പ്രീമിയർ ലീഗിലും കാത്തിരിക്കുക എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *