മെസ്സി ഞങ്ങളുടെ ആരാധനാപാത്രം,കൂവിവിളിച്ചത് നാണക്കേട് : അർജന്റൈൻ താരം

കഴിഞ്ഞ ബോർഡെക്സിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പലരും പിഎസ്ജി ആരാധകരുടെ പ്രവർത്തികളെ വിമർശിച്ചിരുന്നു.ഇതോടെ തങ്ങളുടെ ആരാധക കൂട്ടായ്മയായ അൾട്രാസിനെ പിരിച്ചു വിടാൻ പിഎസ്ജി ആലോചിക്കുന്നുമുണ്ട്.

ഏതായാലും ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ അർജന്റൈൻ താരമായ നൂഹേൻ പെരസ്.മെസ്സിയെ കൂവി വിളിച്ചത് നാണക്കേട് ആണെന്നും മെസ്സി തങ്ങളുടെ ആരാധനാ പാത്രമാണ് എന്നുമാണ് പെരസ് പറഞ്ഞിട്ടുള്ളത്. ഇറ്റാലിയൻ ക്ലബ്ബായ ഉഡിനസിന്റെ ഡിഫന്ററാണ് താരം. കഴിഞ്ഞദിവസം ESPN അർജന്റീന യോട് സംസാരിക്കുകയായിരുന്നു താരം.പെരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്താണ് സംഭവിച്ചത് എന്നുള്ളത് ഞാൻ സോഷ്യൽ മീഡിയയിലൂടെ കണ്ടിരുന്നു. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. അവർ ചെയ്തത് നാണംകെട്ട പ്രവർത്തിയാണ്. ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ല.മെസ്സി ഞങ്ങളുടെ എല്ലാവരുടെയും ആരാധനാ പാത്രമാണ്.ഇത് നാണക്കേട് തന്നെയാണ് ” ഇതാണ് നൂഹേൻ പെരസ് പറഞ്ഞിട്ടുള്ളത്.

യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതിലുള്ള പ്രതിഷേധമെന്നോണമാണ് പിഎസ്ജി ആരാധകർ മെസ്സിയെയും നെയ്മറെയും കൂവി വിളിച്ചത്.ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ മെസ്സി ഫ്രാൻസിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *