മെസ്സി ചാന്റുമായി അൽ ഹിലാൽ ആരാധകർ,മെസ്സിയെത്തുമോ എന്ന കാര്യത്തിൽ മറുപടി നൽകി പ്രസിഡന്റ്!
സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാൻ ആഗ്രഹമുണ്ട് എന്നുള്ളത് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ക്ലബ് അധികൃതർ വ്യക്തമാക്കിയതാണ്. അതിനുവേണ്ടി അവർ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുമുണ്ട്. 400 മില്യൺ യൂറോയുടെ ഒരു ഓഫർ ഇപ്പോഴും ലയണൽ മെസ്സിയുടെ മുന്നിലുണ്ട് എന്നാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ലയണൽ മെസ്സി ഓഫർ സ്വീകരിച്ചു കഴിഞ്ഞു എന്ന റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ മെസ്സിയുടെ പിതാവ് തന്നെ അതിനെ തള്ളിക്കളഞ്ഞതോടുകൂടി ആ റൂമറിന് വിരാമമാവുകയായിരുന്നു. എന്നിരുന്നാലും ലയണൽ മെസ്സിക്ക് വേണ്ടി അൽ ഹിലാൽ ആരാധകർ ഇപ്പോഴും മുറവിളി കൂട്ടുന്നുണ്ട്. കഴിഞ്ഞ മത്സരവുമായി ബന്ധപ്പെട്ട കൊണ്ട് അൽ ഹിലാൽ ആരാധകർ മെസ്സിയുടെ പേര് ചാന്റ് ചെയ്തിരുന്നു.
Al Hilal's president: "Don't ask me about Messi. I will not give out any news. If something official comes out, you'll hear it from the press department." pic.twitter.com/JUSBNcFxzF
— Barça Universal (@BarcaUniversal) May 13, 2023
ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് അൽ പ്രസിഡന്റ് മറുപടി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നോട് ലയണൽ മെസ്സിയെ കുറിച്ച് ചോദിക്കരുത്.ഞാൻ ഒരിക്കലും ഒരു വാർത്തയും പുറത്ത് പറയില്ല. എന്തെങ്കിലും ഒഫീഷ്യൽ ആയി കൊണ്ട് പുറത്തേക്ക് വന്നാൽ,അത് നിങ്ങൾ പ്രസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് കേൾക്കുന്നതായിരിക്കും ” ഇതാണ് ഹിലാലിന്റെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി നിലവിൽ സൗദിയിലേക്ക് വരാൻ സാധ്യതകൾ കുറവാണ് എന്ന് തന്നെയാണ് എല്ലാവരും റിപ്പോർട്ട് ചെയ്യുന്നത്.യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നത്. പക്ഷേ പരമാവധി ശ്രമങ്ങൾ ഈ സൗദി അറേബ്യൻ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായക്കും.