മെസ്സി ഒരു മനുഷ്യനാണ് : ആരാധകരുടെ കൂവൽ വിഷയത്തിൽ മുൻ യുവേഫ പ്രസിഡന്റ്‌ പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായി കൊണ്ടു പുറത്തായതോടെ കൂടി വലിയ രൂപത്തിലുള്ള വിമർശനങ്ങളായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് ഏൽക്കേണ്ടിവന്നത്.അതിന് ശേഷം നടന്ന ലീഗ് വൺ മത്സരത്തിൽ പിഎസ്ജി ആരാധകർ തന്നെ മെസ്സിയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

ഏതായാലും ഈ വിഷയത്തിൽ തന്റെ അഭിപ്രായമിപ്പോൾ ഫ്രഞ്ച് ഇതിഹാസവും മുൻ യുവേഫ പ്രസിഡന്റുമായിരുന്ന മിഷേൽ പ്ലാറ്റിനി പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ആത്മാവുള്ള ഒരു മനുഷ്യനാണെന്ന് ഈ കൂവലുകൾ അദ്ദേഹത്തെ വേദനിപ്പിച്ചു എന്നുമാണ് പ്ലാറ്റിനി പറഞ്ഞിട്ടുള്ളത്. തനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പ്ലാറ്റിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങളുടെ ആരാധകർ നിങ്ങളുടെ സ്റ്റേഡിയത്തിൽ വെച്ച് നിങ്ങളെ കൂവി വിളിച്ചാൽ അത് വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്.ആ കൂവലുകളെ ഞങ്ങൾക്ക് മനസ്സിലാവും. പക്ഷേ അദ്ദേഹമൊരു മനുഷ്യനാണ്.അദ്ദേഹത്തിനൊരു ആത്മാവുണ്ട്. മെസ്സിക്ക് കൂവിവിളികളെ മനസ്സിലാക്കാനാവും.പക്ഷേ ഇത് വേദനിപ്പിക്കുന്നതാണ്.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് എനിക്കും കൂവൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. തീർച്ചയായും അവർക്ക് കൂവാനുള്ള അധികാരമുണ്ട്. ആരാധകർ പരമാധികാരികളാണല്ലോ.എന്നാൽ കളിക്കളം എന്നുള്ളത് റിലീഫിന് വേണ്ടിയുള്ളതാണ്.പക്ഷെ അത് നിങ്ങൾക്ക് ചിലപ്പോൾ മോശമായ അനുഭവങ്ങൾ നൽകുന്നു.മെസ്സി സന്തോഷത്തിനു വേണ്ടിയാണ് പിഎസ്ജിയിലേക്ക് വന്നത് എന്ന കാര്യം മറക്കരുത്. ഒരു പുതിയ വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.അദ്ദേഹത്തിന്റെ വരവ് ഫ്രഞ്ച് ഫുട്ബോളിന് ഒരുപാട് ഗുണം ചെയ്യും. പക്ഷേ അഞ്ചോ ആറോ വർഷങ്ങൾക്കു മുമ്പ് കളിച്ച പോലെ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്” ഇതാണ് പ്ലാറ്റിനി പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റൈൻ ദേശീയ ടീമിനൊപ്പമാണ് മെസ്സിയുള്ളത്.ഏറെ കാലമായി ഞാൻ ഇവിടെ ഹാപ്പിയാണ് എന്നാണ് മെസ്സി അർജന്റീനയെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *