മെസ്സി ഇപ്പോൾ തന്നെ ലീഗ് വണ്ണിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കി : സാംപോളി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവ് ലീഗ് വണ്ണിന് വലിയൊരു ഊർജ്ജമാണ് നൽകിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും സാമ്പത്തികപരമായും വലിയ നേട്ടങ്ങളാണ് ലീഗ് വൺ മെസ്സിയുടെ വരവോടു കൂടി കൊയ്തത്.ലീഗ് വണ്ണിലെ ആദ്യ ഗോളും മെസ്സി നാന്റെസിനെതിരെ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ഏതായാലും ലയണൽ മെസ്സി ഇതിനോടകം തന്നെ ലീഗ് വണ്ണിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കി എന്നറിയിച്ചിരിക്കുകയാണിപ്പോൾ മാഴ്സെ പരിശീലകനായ ജോർഗെ സാംപോളി. മെസ്സി ഉള്ളത് ലീഗ് വണ്ണിന് ഒരു ആഡംബരമാണെന്നും സാംപോളി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മെസ്സിയുടെ വരവ് ലീഗ് വണ്ണിനെ മറ്റൊരു തലത്തിലേക്കെത്തിച്ചു.ഒരു ക്ലബ്ബിൽ ജീവിതം മുഴുവനും ചിലവഴിച്ചതിന് ശേഷമാണ് മെസ്സി ഇവിടെ എത്തുന്നത്.ഇത് അദ്ദേഹത്തിന് മറ്റൊരു ഫുട്ബോളും മറ്റൊരു ഭാഷയുമാണ്.പക്ഷെ അദ്ദേഹമാണ് എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം.പക്ഷേ അദ്ദേഹം തന്റേതായ ആ ഫുട്ബോളും അത് വഴി പുഞ്ചിരിയും ഇവിടെ കണ്ടെത്തേണ്ടതുണ്ട്.ഒരിക്കൽ കൂടി വ്യത്യസ്ഥനായ താരമാവേണ്ടതുണ്ട്.മെസ്സി ഇവിടെ എത്തിയത് ലീഗ് വണ്ണിനെ സംബന്ധിച്ചിടത്തോളം ഒരു ആഡംബരമാണ്.അതേസമയം ക്ലബ് മാറിയത് മെസ്സിയെയും ബാധിച്ചേക്കും ” സാംപോളി പറഞ്ഞു.

അർജന്റൈൻ ടീമിൽ മെസ്സിയെ സാംപോളി പരിശീലിപ്പിച്ചിട്ടുണ്ട്.2018-ലെ വേൾഡ് കപ്പിൽ അർജന്റീനയുടെ പരിശീലകൻ സാംപോളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *