മെസ്സിയൊരു ദൈവം,പെലെയുണ്ടാക്കിയ ഓളം അദ്ദേഹത്തിനുമുണ്ടാക്കാൻ സാധിക്കും :മുൻ യുണൈറ്റഡ് താരം!
അടുത്ത വർഷമാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. അതിനു ശേഷം താരം എങ്ങോട്ട് എന്നുള്ളത് ഇപ്പോൾ തന്നെ ആരാധകർ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.MLS ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് മെസ്സി ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.MLS ൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ മെസ്സി തുറന്നു പറഞ്ഞിരുന്നു.
ഏതായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായിരുന്ന ടിം ഹൊവാർഡ് മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. മെസ്സി ഒരു ദൈവമാണ് എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്.മെസ്സി ഇന്റർ മിയാമിയിലേക്ക് വരികയാണെങ്കിൽ പെലെ ഒരു കാലത്ത് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയ പോലെയുള്ള ഭ്രാന്തമായ ആവേശം ഉണ്ടാക്കാൻ മെസ്സിക്ക് സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഹൊവാർഡിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 29, 2022
“MLS ഇപ്പോൾ ഒരുപാട് വളർന്നിട്ടുണ്ട്. തീർച്ചയായും ലോകത്തിലെ ടോപ് ലീഗുകളിൽ ഒന്നാണ് നിലവിൽ MLS. ഒരുപാട് സൂപ്പർതാരങ്ങൾ അമേരിക്കയിലേക്ക് വരുന്നതാണ് എനിക്കിപ്പോൾ കാണാൻ സാധിക്കുന്നത്.ലയണൽ മെസ്സിയും MLS ലേക്ക് വരിക തന്നെ ചെയ്യും. അങ്ങനെ സംഭവിച്ചാൽ നമ്മൾ ഒരിക്കലും കാണാത്ത ഒരു അനുഭവമായിരിക്കും അത്.ലയണൽ മെസ്സി എന്ന താരം യഥാർത്ഥത്തിൽ ഒരു ദൈവമാണ്. ഞാൻ അതിന് സാക്ഷ്യം വഹിച്ചവനാണ്. അദ്ദേഹം ഇന്റർ മിയാമിയിലേക്ക് പോയാൽ മുമ്പ് പെലെ ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയ ഭ്രാന്തമായ ആവേശം പോലെ ഒന്ന് ഉണ്ടാവുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ ” ഇതാണ് ഹൊവാർഡ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ 11 ഗോളുകളാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്. ഏതായാലും ഉടൻ തന്നെ മെസ്സി യൂറോപ്പ് വിടുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.