മെസ്സിയെ വീണ്ടും കൂവി സ്വന്തം ആരാധകർ,പ്രതികരിച്ച് ഹെൻറി.
ഒരിക്കൽ കൂടി സ്വന്തം ആരാധകരിൽ നിന്ന് ലയണൽ മെസ്സിക്ക് കൂവൽ ഏൽക്കേണ്ടി വരികയായിരുന്നു. ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ലിയോണിനോട് പരാജയപ്പെട്ടത്. ഈ മത്സരത്തിനു മുന്നേ തന്നെ ആരാധകർ ലയണൽ മെസ്സിയെ കൂവി തുടങ്ങിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് മെസ്സി ആരാധകരെ ഗ്രീറ്റ് ചെയ്യാതെയാണ് കളം വിട്ടത്. ലയണൽ മെസ്സിയെ സ്വന്തം ആരാധകർ തന്നെ വിളിക്കുന്നതിൽ ഫുട്ബോൾ ലോകത്തുനിന്ന് ഒരുപാട് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി തന്നെ പിഎസ്ജി ആരാധകരായ വിമർശിക്കുകയും മെസ്സിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Thierry Henry on Lionel Messi:
— Get French Football News (@GFFN) April 2, 2023
"I would like to see him finish his career at Barça, it's a wish." (APV)https://t.co/6CqHOWJAvg
കൂവലുകൾ പാർക്ക് ഡെസ് പ്രിൻസസിൽ നിന്ന് കേൾക്കേണ്ടി വരിക എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.ടീമിനെ ഏറ്റവും മികച്ച താരങ്ങളിൽ ഒരു താരത്തിനെതിരെ നിങ്ങൾക്ക് ഇങ്ങനെ കൂവാൻ കഴിയില്ല.13 ഗോളുകളും 13 അസിസ്റ്റുകളും നേടിയ താരമാണ് അദ്ദേഹം.ലയണൽ മെസ്സി ബാഴ്സലോണയിൽ തന്റെ കരിയർ അവസാനിപ്പിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി :ഇതാണ് ഹെൻറി പറഞ്ഞത്.
ലയണൽ മെസ്സിയോട് യാതൊരുവിധ ബഹുമാനവും ഇല്ലാതെയാണ് ഇപ്പോൾ പാരീസിലെ ആരാധകർ പെരുമാറുന്നത്. അതുകൊണ്ടുതന്നെ മെസ്സി ഇനി പാരീസിൽ തുടരാനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്.ബാഴ്സയിലേക്ക് തിരിച്ചെത്താൻ ആയിരിക്കും മെസ്സിയുടെ ഇനിയുള്ള ശ്രമങ്ങൾ.