മെസ്സിയെ വിട്ടാൽ പണിപാളും,പുതിയ നീക്കവുമായി PSG.

സൂപ്പർ താരം ലയണൽ മെസ്സിക്ക് തങ്ങൾ ഏർപ്പെടുത്തിയ വിലക്കാണ് പിഎസ്ജിക്ക് ഇപ്പോൾ തലവേദന ഉണ്ടാക്കിയിരിക്കുന്നത്. ലയണൽ മെസ്സി തന്റെ സഹതാരങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.മെസ്സിക്ക് വിലക്ക് പിഎസ്ജി നീക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കുന്നില്ല എന്നുള്ളത് ഒരുമാസം മുന്നേ തന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നു.ഇതിലെ പ്രതികാരദാഹത്തോട് കൂടിയാണ് പിഎസ്ജി പെരുമാറിയത് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രമുഖ മാധ്യമമായ ദി ടൈംസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ വിട്ടു കഴിഞ്ഞാൽ അത് തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് ക്ലബ്ബിന് അറിയാം.

അതുകൊണ്ടുതന്നെ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ തന്നെയാണ് പിഎസ്ജി ആഗ്രഹിക്കുന്നത്.അതിനുവേണ്ടിയുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്യുന്നു. പക്ഷെ മെസ്സി കരാർ പുതുക്കാനുള്ള എല്ലാവിധ സാധ്യതകളും ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ കാര്യത്തിൽ എന്തൊക്കെ പദ്ധതികൾ പിഎസ്ജി പ്ലാൻ ചെയ്താലും മെസ്സിയെ അതൊന്നും അലട്ടുന്നില്ല.

കാരണം അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ സീസണിന് ശേഷം മെസ്സി പിഎസ്ജിയോട് വിടപറയും. തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ തിരികെ എത്താനാണ് മെസ്സി ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *