മെസ്സിയെയോ നെയ്മറെയോ ഒഴിവാക്കും,പകരം PSG ലക്ഷ്യമിടുന്നത് ഈ സൂപ്പർ താരത്തെ!
പിഎസ്ജി ഈയിടെ തങ്ങളുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കരാർ മൂന്നുവർഷത്തേക്ക് പുതുക്കിയിരിക്കുന്നു. വലിയ രൂപത്തിലുള്ള സാലറിയാണ് അദ്ദേഹത്തിന് ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടുകൂടി പിഎസ്ജിയുടെ വെയ്ജ് ബിൽ കുത്തനെ ഉയർന്നിരുന്നു. ഇത് കുറക്കാൻ ഉള്ള ശ്രമങ്ങളാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.
ഏതായാലും മാർക്കയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മാധ്യമമായ യുറോ സ്പോർട്ട് ട്രാൻസ്ഫർ റൂമർ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.അതായത് വെയ്ജ് ബിൽ കുറക്കാൻ വേണ്ടി നെയ്മർ ജൂനിയറെ ഒഴിവാക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ സൂപ്പർ താരം ലയണൽ മെസ്സിയെ പരിഗണിച്ചേക്കും. അതായത് മെസ്സിയുടെ കരാറിന്റെ അവസാനത്തെ വർഷമാണിത്. പക്ഷേ മെസ്സിയെ ഒഴിവാക്കാൻ വളരെ കുറഞ്ഞ സാധ്യതകൾ മാത്രമാണ് ഇവിടെയുള്ളത്.
— Murshid Ramankulam (@Mohamme71783726) June 18, 2022
ഏതായാലും പകരമായി കൊണ്ട് ലീഡ്‌സ് യുണൈറ്റഡിന്റെ സൂപ്പർ താരമായ കാൽവിൻ ഫിലിപ്സിനെയാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്. 26-കാരനായ മധ്യനിരയിലാണ് കളിക്കാറുള്ളത്.55 മില്യൺ പൗണ്ട് വരെ താരത്തിന് വേണ്ടി നൽകാൻ പിഎസ്ജി തയ്യാറായേക്കും.
എന്നാൽ ഫിലിപ്സിനെ വളരെ വേഗത്തിൽ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചേക്കില്ല.എന്തെന്നാൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തിൽ വളരെയധികം താല്പര്യമുണ്ട്.ക്ലബ് വിട്ട ഫെർണാണ്ടിഞ്ഞോയുടെ സ്ഥാനത്തേക്ക് സിറ്റി പരിഗണിക്കുന്നത് ഫിലിപ്സിനെയാണ്. ഏതായാലും യൂറോ സ്പോട്ട് പുറത്തുവിട്ട ഈ ട്രാൻസ്ഫർ റൂമർ ഏത് രൂപത്തിലാണ് പുരോഗമിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.