മെസ്സിയെയും നെയ്മറേയും കൂവിയത് വിനയായി, അൾട്രാസിനെ പിരിച്ചുവിടാനൊരുങ്ങി പിഎസ്ജി!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായതോട് കൂടി വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങളാണ് പിഎസ്ജിക്ക് ഏൽക്കേണ്ടിവന്നത്.പിഎസ്ജിയുടെ ആരാധക കൂട്ടായ്മയായ അൾട്രാസ് തന്നെയായിരുന്നു ഈ പ്രതിഷേധങ്ങളിൽ മുന്നിൽ നിന്നിരുന്നത്.കഴിഞ്ഞ ബോർഡെക്സിനെതിരെയുള്ള മത്സരത്തിനിടെ പിഎസ്ജി ആരാധകർ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും നെയ്മർ ജൂനിയറേയും കൂവി വിളിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഈ മത്സരത്തിനിടെ ബാനറുകൾ പ്രദർശിപ്പിക്കുന്നത് പിഎസ്ജി വിലക്കിയിരുന്നു. എന്നാൽ ആ വിലക്ക് അവഗണിച്ചുകൊണ്ട് അൾട്രാസ് ഗ്രൂപ്പായ കളക്റ്റിഫ് അൾട്രാസ് പാരീസ് അഥവാ CUP ബാനറുകൾ പ്രദർശിപ്പിച്ചിരുന്നു. മുപ്പതോളം ബാനറുകളാണ് ക്ലബ്ബിനും താരങ്ങൾക്കുമെതിരെ പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ ഉയർന്നത്.കൂടാതെ പിഎസ്ജി ഉടമക്കും താരങ്ങൾക്കുമെതിരെ പിഎസ്ജിയുടെ പരിശീലന മൈതാനത്ത് ഒരു ചുവരെഴുത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവരോടൊക്കെ ക്ലബ്ബ് വിട്ടുപോകാനായിരുന്നു ആഹ്വാനം. എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ല എന്നുള്ള കാര്യം അൾട്രാസ് അറിയിച്ചിരുന്നു.

ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.അതായത് പിഎസ്ജി ഇപ്പോൾ തങ്ങളുടെ അൾട്രാസ് ഗ്രൂപ്പിനെ തിരിച്ചുവിടാൻ ആലോചിക്കുന്നുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഇപ്പോൾ പിഎസ്ജി തുടങ്ങി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. പരിശീലന മൈതാനത്തിലെ ചുവരെഴുത്തിൽ പിഎസ്ജി ഔദ്യോഗികമായിത്തന്നെ പരാതി നൽകിയിട്ടുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കേണ്ടിയിരിക്കുന്നു.

ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു അൾട്രാസ് പാർക്ക് ഡെസ് പ്രിൻസസിലേക്ക് തിരികെയെത്തിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നെയ്മറെയും മെസ്സിയെയും കൂവി വിളിച്ചത് വലിയ രൂപത്തിലുള്ള വിവാദങ്ങൾക്ക് കാരണമായി.ഇതോടെയാണ് പിഎസ്ജി ഇത്തരത്തിലുള്ള ഒരു നടപടിയിലേക്ക് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *