മെസ്സിയെയും നെയ്മറെയും സപ്പോർട്ട് ചെയ്യുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു: വിമർശിച്ച് മുൻ സ്പോട്ടിംഗ് ഡയറക്ടർ ലിയനാർഡോ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പിഎസ്ജി വിട്ടത്.മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് പോയത്.നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് പോയി. രണ്ടുപേരും പിഎസ്ജി എന്ന ക്ലബ്ബിനകത്ത് അസന്തുഷ്ടരായിരുന്നു. മാത്രമല്ല പിഎസ്ജി ആരാധകർ വളരെ മോശമായിട്ടായിരുന്നു ഇവരോട് പെരുമാറിയിരുന്നത്.

ഇതിനെതിരെ നെയ്മർ തന്നെ രംഗത്ത് വന്നിരുന്നു. തനിക്കും മെസ്സിക്കും പാരിസ് ഒരു നരകമായിരുന്നു എന്നാണ് നെയ്മർ പറഞ്ഞിരുന്നത്. ഏതായാലും പിഎസ്ജിയുടെ മുൻ സ്പോട്ടിംഗ് ഡയറക്ടറായിരുന്ന ലിയനാർഡോയും ക്ലബ്ബിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മെസ്സിയെയും നെയ്മറെയും പിന്തുണക്കുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു എന്നാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” താരങ്ങൾക്ക് കൂടുതൽ കംഫർട്ടബിൾ ആയി തോന്നേണ്ടതുണ്ട്.അവർക്ക് നല്ലൊരു സ്പിരിറ്റ് ആവശ്യമാണ്.അവർക്ക് സപ്പോർട്ട് ആവശ്യമാണ്.അവർക്ക് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതൊക്കെ നൽകുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു.അത് ക്ലബ്ബും പരിശീലകനും ആണ് നൽകേണ്ടത്.ഈ താരങ്ങൾക്കെല്ലാം ഒരുപാട് ടാലെന്റ് ഉണ്ട് എന്നുള്ളത് സങ്കീർണമായ കാര്യമല്ല. അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളേക്കാൾ കൂടുതൽ അവർ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ട് ” ഇതാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *