മെസ്സിയെത്തുമോ? അടിമുടി മാറ്റത്തിനൊരുങ്ങി പിഎസ്ജി !

കഴിഞ്ഞ ദിവസം പിഎസ്ജി സൂപ്പർ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെ തങ്ങളുടെ പരിശീലകനായി നിയമിച്ചത്. പുറത്താക്കപ്പെട്ട തോമസ് ടുഷേലിന്റെ പകരക്കാരനായാണ് പോച്ചെട്ടിനോ പിഎസ്ജിയിൽ എത്തിയത്. ഏതായാലും വരുന്ന സീസണിൽ കാതലായ മാറ്റങ്ങൾ പിഎസ്ജിയിൽ ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരെ നിലനിർത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ലയണൽ മെസ്സിയെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തിയേക്കും. താരം ബാഴ്സ വിടാൻ തീരുമാനിച്ചാൽ വളരെ ശക്തമായി തന്നെ പിഎസ്ജി രംഗത്തുണ്ടാവുമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. അത്‌ മാത്രമല്ല, വരുന്ന സീസണിൽ കുറച്ചു താരങ്ങൾ ഫ്രീ ഏജന്റ് ആയികൊണ്ട് ടീം വിടാൻ സാധ്യതയുണ്ട്.

അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ, യുവാൻ ബെർണാട്ട്, ജൂലിയൻ ഡ്രാക്സ്ലർ എന്നിവരുടെ കരാറുകളാണ് ഈ വരുന്ന ജൂൺ മുപ്പതിന് അവസാനിക്കുക. ഇവരുടെ കരാർ പുതുക്കുമോ അതോ ക്ലബ് വിടാൻ അനുവദിക്കുമോ എന്നുള്ളത് പിഎസ്ജി ഇതുവരെ വ്യക്തമാക്കിയിട്ടില്ലാത്ത കാര്യമാണ്. അത്‌ മാത്രമല്ല ലോണിൽ പിഎസ്ജിയിൽ കളിക്കുന്ന അലെസാൻഡ്രോ ഫ്ലോറെൻസി, ഡാനിലോ പെരേര, മോയ്സേ കീൻ എന്നിവരുടെ കാലാവധിയും ജൂണിൽ അവസാനിക്കും. ഇവരുടെ ഭാവിയെ കുറിച്ചും പിഎസ്ജി തീരുമാനമെടുക്കേണ്ടതുണ്ട്. ഇവരെ നിലനിർത്തുമോ കൈവിടുമോ എന്നുള്ളത് നോക്കികാണേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മെസ്സി വരികയാണെങ്കിൽ പല താരങ്ങളെയും വിൽക്കാൻ സാധ്യതയുണ്ട്. അതേസമയം മൗറോ ഇകാർഡി പിഎസ്ജിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് ഈ സീസണിൽ പരിക്ക് മൂലം വേണ്ട അവസരങ്ങൾ ലഭിച്ചിട്ടില്ല. മെസ്സി വരികയാണെങ്കിൽ താരത്തിന്റെ ഭാവിയും അവതാളത്തിലായും. ഏതായാലും പോച്ചെട്ടിനോക്ക്‌ കീഴിൽ ഒരു എംഎൻഎം ത്രയം പിറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *