മെസ്സിയുടെ കരാർ പുതുക്കൽ എവിടം വരെയായി? പിഎസ്ജി പരിശീലകൻ പറയുന്നു.
ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ വ്യക്തങ്ങളും ലഭിച്ചിട്ടില്ല. മെസ്സി കരാർ പുതുക്കാത്തതിനാൽ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഭാവി തന്നെയാണ്.ബാഴ്സയിലേക്ക് മെസ്സി തിരിച്ചെത്താൻ സാധ്യതയുണ്ട് എന്നാണ് പല മാധ്യമങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്ന കാര്യം എവിടം വരെയായി എന്നുള്ള ചോദ്യം പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു. മെസ്സിയെ നിലനിർത്താനുള്ള ശ്രമങ്ങൾ തങ്ങൾ തുടരുകയാണ് എന്നാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Match Weekend is here! 😍 pic.twitter.com/bd2oh4vUTG
— Leo Messi 🔟 Fan Club (@WeAreMessi) April 1, 2023
” അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ഞങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. ലയണൽ മെസ്സിക്കും ക്ലബ്ബിനും കൂടുതൽ ഇമ്പ്രൂവ് ആവാൻ താല്പര്യമുണ്ട്. ക്ലബ് കൂടുതൽ കോമ്പറ്റീറ്റീവ് ആകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.അവശേഷിക്കുന്ന മത്സരങ്ങളിൽ ആണ് ഞാൻ ശ്രദ്ധ നൽകിയിരിക്കുന്നത്.മെസ്സിയാണ് ഇവിടെ തീരുമാനം എടുക്കേണ്ടത്.അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ ക്ലബ്ബിന് ആത്മവിശ്വാസമുണ്ട് “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി പാരീസിൽ പൂർണമായും സന്തോഷവാനല്ല.പക്ഷേ ബാഴ്സയിലേക്ക് തിരികെ സാധിച്ചില്ലെങ്കിൽ അദ്ദേഹം ക്ലബ്ബിൽ തന്നെ തുടർന്നേക്കും.