മെസ്സിയും നെയ്മറുമൊക്കെ PSGക്ക് വേണ്ടി കളിച്ചത് ബഹുമതി:ഖലീഫി

2017ലായിരുന്നു നെയ്മർ ജൂനിയറെ ലോക റെക്കോർഡ് തുക നൽകിക്കൊണ്ട് പിഎസ്ജി സ്വന്തമാക്കിയത്. പരിക്കിന്റെ പ്രശ്നങ്ങൾ എല്ലായിപ്പോഴും അലട്ടിയിരുന്നുവെങ്കിലും കളിക്കുന്ന സമയത്ത് എല്ലാം മികച്ച പ്രകടനം നെയ്മർ പുറത്തെടുത്തിരുന്നു. 2021ൽ ലയണൽ മെസ്സിയെ പിഎസ്ജി സ്വന്തമാക്കി.പക്ഷേ മെസ്സിയുടെ യഥാർത്ഥ മികവ് അദ്ദേഹത്തിന് പിഎസ്ജിയിൽ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയും നെയ്മറും ക്ലബ്ബ് വിടുകയായിരുന്നു.

പിഎസ്ജിയിലേ രണ്ടുപേരുടെയും അവസാന നാളുകൾ വളരെ കഠിനമായിരുന്നു.പിഎസ്ജി ആരാധകർ തന്നെ ഈ രണ്ടു താരങ്ങളെയും വേട്ടയാടിയിരുന്നു.എന്തിനേറെ പറയുന്നു,ക്ലബ്ബ് പോലും ഈ താരങ്ങൾക്ക് പിന്തുണ നൽകിയിരുന്നില്ല.അതുകൊണ്ടുതന്നെയാണ് രണ്ടുപേരും ക്ലബ്ബ് വിട്ടത്. പക്ഷേ നാസർ അൽ ഖലീഫി രണ്ട് പേരെയും ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. മെസ്സിയും നെയ്മറും സ്ലാറ്റനുമൊക്കെ ക്ലബ്ബിൽ കളിച്ചത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ് എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. ഇന്നലെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖലീഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി,നെയ്മർ, സ്ലാട്ടൻ..ഇതൊന്നും കേവലം പേരുകൾ മാത്രമല്ല.ഇവരൊക്കെ അവിശ്വസനീയമായ താരങ്ങളാണ്.ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ്. ഇവർ ഞങ്ങളുടെ ടീമിന് വേണ്ടി കളിച്ചു എന്നുള്ളത് തന്നെ ഒരു ആദരവും ബഹുമതിയും ആണ് ” ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

നെയ്മറും മെസ്സിയും ക്ലബ്ബ് വിട്ടത് മറ്റു പല മേഖലകളിലും പിഎസ്ജിക്ക് ക്ഷീണം ചെയ്ത കാര്യമാണ്. വരുന്ന സമ്മറിൽ കിലിയൻ എംബപ്പേ കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അത് കളത്തിനകത്തും പുറത്തും പിഎസ്ജിക്ക് വലിയ ക്ഷീണം ചെയ്യും. കൂടുതൽ മികച്ച താരങ്ങളെ പകരം എത്തിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ പിഎസ്ജി തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *