മെസ്സിയും നെയ്മറും പോയതോടെയാണ് പിഎസ്ജി മികച്ച ടീമായത്:ലോറൻസ്

ഈ സീസണിൽ മികച്ച പ്രകടനമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തെടുക്കുന്നത്.ലീഗ് വൺ കിരീടവും ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടവും അവർ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കോപ ഡി ഫ്രാൻസിന്റെ ഫൈനലിലും ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലും അവരിപ്പോൾ ഉണ്ട്.ഈ സീസണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് പിഎസ്ജിയുടെ മുന്നിലുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,റാമോസ്,വെറാറ്റി തുടങ്ങിയ പല താരങ്ങളും ക്ലബ്ബിനോട് വിട പറയുകയായിരുന്നു. ഇതുകൊണ്ടാണ് പിഎസ്ജി ഇപ്പോൾ കൂടുതൽ മികച്ച ഒരു ടീമായി മാറിയത് എന്നുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകനായ ജൂലിയൻ ലോറൻസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി എന്ന ടീമിനകത്ത് ഇതുവരെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഡ്രസിങ് റൂമിൽ ഈഗോയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ മെസ്സിയും നെയ്മറും വെറാറ്റിയും ഒന്നുമില്ല.അതുകൊണ്ടുതന്നെ ഈഗോ പ്രശ്നങ്ങൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. മെസ്സി അതൊന്നും കാര്യമാക്കില്ലെങ്കിലും ഡ്രസിങ് റൂമിൽ മെസ്സിക്ക് പ്രത്യേകം സ്ഥാനമുണ്ടാകും. ഇവരൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ എംബപ്പേയുടെ ഈഗോക്കും മാറ്റം വന്നിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പോൾ പിഎസ്ജി കൂടുതൽ മികച്ച ഒരു ടീമായി മാറിയിട്ടുള്ളത് ” ഇതാണ് ലോറൻസ് പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി ഫൈനലിൽ പിഎസ്ജി ബൊറൂസിയയോട് പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയം അറിയേണ്ടി വന്നിട്ടുള്ളത്. രണ്ടാം പാദ മത്സരം പിഎസ്ജിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് നടക്കുക. ആ മത്സരത്തിൽ തിരിച്ചു വരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പിഎസ്ജി ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *