മെസ്സിയും നെയ്മറും എംബപ്പേയും ഉള്ളത് ഗുണകരമായി : റെയിംസ്‌ ക്യാപ്റ്റൻ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.റെയിംസാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. നെയ്മർ ജൂനിയർ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും അവസാനത്തിൽ ഗോൾ നേടിക്കൊണ്ട് റെയിംസ് സമനില പിടിച്ചു വാങ്ങുകയായിരുന്നു.

ഏതായാലും ഈ മത്സരത്തിനുശേഷം റെയിംസിന്റെ ക്യാപ്റ്റനായ യൂനിസ് അബ്ദൽഹമിദ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സിയും നെയ്മറും എംബപ്പേയും ഉള്ളത് തങ്ങൾക്ക് ഗുണകരമായി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് താരങ്ങൾ ഡിഫന്റ് ചെയ്യാത്തതാണ് തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.റെയിംസ്‌ ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി,നെയ്മർ,എംബപ്പേ എന്നിവരുടെ ക്വാളിറ്റികൾ എന്തൊക്കെയാണ് എന്നുള്ളത് ഞങ്ങൾക്കറിയാം.അവരെ നമുക്ക് നിയന്ത്രിച്ച് നിർത്താം. ഞങ്ങൾ അവരെ കൃത്യമായി വിശകലനം ചെയ്തിരുന്നു.അവരുടെ ബലഹീനതകൾ എന്തൊക്കെയാണ് എന്നുള്ളത് ഞങ്ങൾക്കറിയാം. ആ മൂന്നു താരങ്ങളും വളരെയധികം ഡിഫൻഡ് ഒന്നും ചെയ്യില്ല എന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു.മത്സരത്തിൽ കൂടുതൽ മികച്ച രൂപത്തിൽ കളിക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു.തീർച്ചയായും അവർക്ക് ബലഹീനതകൾ ഉണ്ട്.അത് ഞങ്ങൾ മുതലെടുക്കാൻ ശ്രമിച്ചു. പക്ഷേ അവരുടെ കൈവശം പന്ത് ഉള്ള സമയത്ത് അവർ വളരെയധികം അപകടകാരികളാണ്. അവരെ നിയന്ത്രിച്ച് നിർത്താനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. പന്ത് കൈവശം ലഭിച്ചുകഴിഞ്ഞാൽ ഏഴ് പേർക്കെതിരെ കളിക്കുന്നതുപോലെയാണ് ഞങ്ങൾക്ക് പിന്നീട് അനുഭവപ്പെട്ടത്. ഒന്നുമില്ലാത്ത നിന്നാണ് ഞങ്ങൾ ഒരു പോയിന്റ് ഇവിടെ ഉണ്ടാക്കിയത്. അതിൽ ഞങ്ങൾ ഹാപ്പിയാണ് ” ഇതാണ് റെയിംസ്‌ ക്യാപ്റ്റൻ പറഞ്ഞത്.

സമനില വഴങ്ങേണ്ടി വന്നെങ്കിലും പിഎസ്ജി തന്നെയാണ് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇനി അടുത്ത മത്സരത്തിൽ മോന്റ്പെല്ലിയറിനെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *