മെസ്സിയും നെയ്മറും എംബപ്പേയും ഡിഫൻസിൽ, അത്ഭുതപ്പെട്ട് തിയറി ഹെൻറി!
കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വല വിജയം നേടാൻ നിലവിലെ ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയത്.പിഎസ്ജിയുടെ MNM കൂട്ടുകെട്ടാണ് ഈ മത്സരത്തിൽ തിളങ്ങിയത്.എംബപ്പേ ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ടുഗോളും മൂന്ന് അസിസ്റ്റും കരസ്ഥമാക്കി. ഒരു ഗോളും ഒരു അസിസ്റ്റും ലയണൽ മെസ്സിയും സ്വന്തമാക്കിയിരുന്നു.
എന്നാൽ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി ഈ മൂന്നു താരങ്ങളുടെ കാര്യത്തിൽ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. അതായത് ബോൾ കൈവശമില്ലാത്ത സമയത്ത് ഈ മൂന്ന് താരങ്ങളും ഇറങ്ങി വന്നു കൊണ്ട് ഡിഫന്റ് ചെയ്യുന്നതിനെയാണ് ഹെൻറി പ്രശംസിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രൈം സ്പോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Thierry Henry Surprised How Kylian Mbappé, Lionel Messi, & Neymar Are Playing Defensively https://t.co/fe41ugDP6N
— PSG Talk (@PSGTalk) August 23, 2022
” എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ബോൾ കൈവശമില്ലാത്ത സമയത്ത് ചെയ്യുന്ന കാര്യങ്ങളാണ്. എത്ര ഗോളിന് വിജയിച്ചു നിൽക്കുന്ന സമയമാണെങ്കിലും ഈ മൂന്ന് താരങ്ങളും ഡിഫന്റ് ചെയ്യാൻ വേണ്ടി പിറകിലേക്ക് ഇറങ്ങി വന്നു കളിക്കും. അവർ ഇങ്ങനെ തുടരുകയാണെങ്കിൽ ഫ്രാൻസ് മാത്രമല്ല, യൂറോപ്പ് കീഴടക്കാനും അവരെ കൊണ്ട് കഴിയും ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
മിന്നുന്ന ഫോമിലാണ് ഇപ്പോൾ പിഎസ്ജി കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനത്തെ നാല് മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് പിഎസ്ജി അടിച്ചു കൂട്ടിയിട്ടുള്ളത്.