മെസ്സിയല്ല പിഎസ്ജിയുടെ പ്രശ്നം: ആരാധകരെ വിമർശിച്ച് ഹെൻറി!

സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ മത്സരത്തിനിടയിലും പിഎസ്ജി ആരാധകർ കൂവി വിളിച്ചിരുന്നു. മെസ്സിയുടെ പേര് അനൗൺസ് ചെയ്ത് സമയത്ത് തന്നെ അദ്ദേഹത്തിന് കൂവലുകൾ ഏൽക്കേണ്ടി വരികയായിരുന്നു. പിന്നീട് അദ്ദേഹം പന്ത് ടച്ച് ചെയ്യുന്ന പല സന്ദർഭങ്ങളിലും കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. ഈ വിഷയത്തിൽ പിഎസ്ജി ആരാധകർക്ക് വ്യാപക വിമർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

ഫ്രഞ്ച് ഇതിഹാസവും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന തിയറി ഹെൻറി ഇക്കാര്യത്തിൽ പിഎസ്ജി ആരാധകരെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജിയുടെ പ്രശ്നം ലയണൽ മെസ്സി അല്ലെന്നും ചാമ്പ്യനാവാൻ പോകുന്ന ഒരു താരത്തെ ആരാധകർ കൂവുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഫ്രാൻസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ആരാധകരുടെ കൂവലുകൾ എന്തുകൊണ്ടാണ് എന്നുള്ളത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും.പക്ഷേ ഞാൻ ഒരിക്കലും അത് അംഗീകരിക്കുകയില്ല.മെസ്സി കൂവലുകൾ അർഹിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.എന്തടിസ്ഥാനത്തിലാണ് അവർ അങ്ങനെ പറയുന്നത്. കാരണം പിഎസ്ജിയുടെ പ്രശ്നം ലയണൽ മെസ്സി അല്ല.അദ്ദേഹം പരിശീലനം നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു,ഒരാളും ക്ലബ്ബിനു മുകളിൽ അല്ല എന്ന വസ്തുത ഞാൻ മറക്കുന്നില്ല.പക്ഷേ അതിന്റെ പേരിൽ നിങ്ങൾ ഒരിക്കലും കൂവാൻ പാടില്ലായിരുന്നു. ചാമ്പ്യൻ ആവാൻ പോകുന്ന ഒരു താരത്തെ സ്വന്തം ആരാധകർ കൂവുന്നത് ഞാൻ ആദ്യമായാണ് കാണുന്നത് “ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

മെസ്സിയെ കൂവിയതിനെതിരെ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ, അവരുടെ താരങ്ങളായ ഡാനിലോ,റെനാറ്റൊ സാഞ്ചസ് എന്നിവരൊക്കെ രംഗത്ത് വന്നിരുന്നു. ഏതായാലും ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ മെസ്സി തീരുമാനിച്ചിട്ടുണ്ട്.എങ്ങോട്ട് പോകും എന്നുള്ളതാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *