മെസ്സി,നെയ്മർ എന്നിവരോടൊപ്പമുള്ള കെമിസ്ട്രിയെ കുറിച്ച് തുറന്ന് പറഞ്ഞ് വെറാറ്റി!

പിഎസ്ജിയുടെ മധ്യനിരയിൽ വളരെ നിർണായകമായ പങ്കുവഹിക്കുന്ന ഒരു താരമാണ് മാർക്കോ വെറാറ്റി. വലിയ രൂപത്തിലുള്ള ഗോൾ പങ്കാളിത്തങ്ങൾ ഒന്നുമില്ലെങ്കിലും മധ്യനിരയിലെ നിറസാന്നിധ്യമാണ് വെറാറ്റി.പിഎസ്ജിക്ക് വേണ്ടി ലീഗിൽ ശരാശരി ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരം വെറാറ്റി തന്നെയാണ്.

പിഎസ്ജി ടീമിലെ തന്റെ റോളിനെ കുറിച്ചും മെസ്സി,നെയ്മർ എന്നിവരുമായുള്ള കെമിസ്ട്രിയെ കുറിച്ചുമിപ്പോൾ വെറാറ്റി സംസാരിച്ചിട്ടുണ്ട്.മെസ്സി,നെയ്മർ എന്നിവർക്ക് ലൈനുകൾക്കിടയിൽ വെച്ച് പാസ് ചെയ്യാറുണ്ടെന്നും അത്‌ എതിരാളികൾക്ക് അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നുമാണ് വെറാറ്റി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ലെ എക്യുപെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വെറാറ്റിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനൊരിക്കലും ഒരു സീസണിൽ 20 ഗോളുകളോ 10 അസിസ്റ്റുകളോ നേടുന്ന ഒരു താരമാവില്ല.എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ സഹതാരങ്ങളെ കംഫർട്ടിബിളായി നിലനിർത്തുക, അവർക്ക് അവസരങ്ങൾ ഒരുക്കി നൽകുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ മെസ്സിക്കോ നെയ്മർക്കോ വേണ്ടി ലൈനുകൾക്കിടയിലൂടെ ഞാനൊരു പാസ് നൽകിയാൽ അത് എതിരാളികൾക്ക് അപകടം വിതച്ചേക്കും.അതാണ് എന്റെ റോൾ. മത്സരം നിയന്ത്രിക്കണം, മത്സരത്തിന് വേഗത എപ്പോൾ വർദ്ധിപ്പിക്കണം, എപ്പോൾ കുറക്കണമെന്നുള്ളത് ഞാൻ അറിഞ്ഞിരിക്കേണ്ടതുണ്ട് ” ഇതാണ് വെറാറ്റി പറഞ്ഞത്.

കഴിഞ്ഞ റെയിംസിനെതിരെയുള്ള മത്സരത്തിൽ വെറാറ്റി ഇരട്ട ഗോളുകൾ നേടിയിരുന്നു.ലില്ലിക്കെതിരെയുള്ള മത്സരത്തിൽ താരം ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *