മെസ്സി,നെയ്മർ എന്നിവരെക്കാൾ ഇരട്ടി, സാലറിയുടെ കാര്യത്തിൽ ഒന്നാമൻ എംബപ്പേ തന്നെ!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് പിഎസ്ജി പുതുക്കിയിരുന്നത്. വലിയ വാഗ്ദാനങ്ങൾ എംബപ്പേക്ക് നൽകി കൊണ്ടാണ് പിഎസ്ജി ഈ കോൺട്രാക്ട് പുതുക്കിയിരുന്നത്. വലിയ സാലറിയാണ് എംബപ്പേക്ക് പിഎസ്ജി ഈ കരാറിലൂടെ നൽകുന്നത് എന്നുള്ളത് അന്ന് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിനെ ശരിയെന്ന് വെക്കുന്ന ഒരു റിപ്പോർട്ട് ഇപ്പോൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പെ പുറത്ത് വിട്ടിട്ടുണ്ട്.അതായത് യൂറോപ്പിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം കിലിയൻ എംബപ്പേയാണ്. 6 മില്യൺ യൂറോയാണ് ഒരു മാസം എംബപ്പേ സമ്പാദിക്കുന്നത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരുടെ സാലറിയേക്കാൾ ഇരട്ടി തുകയാണ് ഇത്.

യൂറോപ്പിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന 10 താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1-Mbappé (PSG): €6 million

2-Neymar (PSG): €3.675 million

3-Messi (PSG): €3.375 million

4-Hazard (Real Madrid): €2.25 million

5-Lewandowski (Barcelona): €2.17 million

6-Mane (Bayern): €2 million

7-De Bruyne (City): €1.95 million

8-Busquets (Barcelona): €1.91 million

9-Alaba (Real Madrid): €1.88 million

10-Haaland (City) and De Gea (United): €1.83 million

മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ എംബപ്പേയുടെ സാലറി വളരെയധികം ഉയർന്നത് തന്നെയാണ്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ കളിക്കാത്തതിനാൽ അദ്ദേഹത്തിന്റെ സാലറി ഈ മാധ്യമം അപ്ഡേറ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!