മെസ്സി,നെയ്മർ,എംബപ്പേ മുന്നേറ്റനിരയെ എങ്ങനെ പിടിച്ചു കെട്ടുമെന്ന് വ്യക്തമാക്കി മൊണാക്കോ പരിശീലകൻ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. നാലാം റൗണ്ട് പോരാട്ടത്തിൽ എഎസ് മൊണാക്കോയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ എഎസ് മൊണാക്കോയുടെ പരിശീലകനായ ഫിലിപ്പെ ക്ലെമന്റ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് പിഎസ്ജിയുടെ മെസ്സി,എംബപ്പേ,നെയ്മർ എന്നിവരടങ്ങുന്ന മുന്നേറ്റനിരയെ തടയാൻ ഓരോരുത്തരെ നിയോഗിച്ചിട്ട് കാര്യമില്ലെന്നും എല്ലാവരും കൂടി ചേർന്നു കൊണ്ട് തടയുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മൊണാക്കോ പരിശീലകന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
AS Monaco Manager Clement Reveals the One Major Challenge to Defending Against Messi, Neymar and Mbappe https://t.co/BOyqRXjgac
— PSG Talk (@PSGTalk) August 27, 2022
” മെസ്സി,എംബപ്പേ,നെയ്മർ എന്നിവരെ ഞങ്ങൾക്ക് വ്യക്തിഗതമായി ഡിഫൻഡ് ചെയ്യാൻ കഴിയില്ല. ഞങ്ങൾ നിർബന്ധമായും എല്ലാവരും കൂടി കളക്റ്റിവായി കൊണ്ട് ഇവരെ ഡിഫൻഡ് ചെയ്യണം.പിഎസ്ജി മികച്ച ടീമാണ്. ഞങ്ങൾ ഈ മത്സരത്തിൽ വളരെയധികം ഫോക്കസ്ഡായിരിക്കണം. കാര്യങ്ങൾ കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമാണ്. എന്തെന്നാൽ ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജിയിൽ കൂടുതൽ മികവ് പുലർത്തുന്നുണ്ട് ” ഇതാണ് മൊണാക്കോയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് മത്സരത്തിലും മിന്നുന്ന വിജയം നേടി കൊണ്ടാണ് പിഎസ്ജി ഈ മത്സരത്തിന് എത്തുന്നത്. മത്സരങ്ങളിൽ നിന്നായി ആകെ 17 ഗോളുകളാണ് പിഎസ്ജി നേടിയിട്ടുള്ളത്.