മൂന്ന് താരങ്ങൾക്ക് കൂടി പരിക്ക്, പിഎസ്ജിക്ക് വീണ്ടും തിരിച്ചടി!

ഇന്നലെ നടന്ന കോപ്പേ ഡി ലാലിഗയുടെ ഫൈനലിൽ ലിയോണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു കൊണ്ട് പിഎസ്ജി കിരീടം നേടിയിരുന്നു. എന്നാൽ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും പിഎസ്ജിക്ക് ആശങ്കയുണർത്തിയത് മൂന്ന് താരങ്ങളുടെ പരിക്കായിരുന്നു. സൂപ്പർ താരങ്ങളായ തിയാഗോ സിൽവ, മൗറോ ഇകാർഡി, കുർസാവക എന്നിവർക്കാണ് ഇന്നലത്തെ മത്സരത്തിൽ പരിക്കേറ്റത്. മൂവരും പരിക്ക് മൂലം കളം വിടുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല എന്നാണ് അനുമാനിക്കുന്നതെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ മൂവരുടെയും പരിക്കിന്റെ വിശദാംശങ്ങൾ ലഭ്യമാവുകയൊള്ളൂ. ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന പിഎസ്ജിക്ക് പരിക്കുകൾ തുടർച്ചയായ തിരിച്ചടികൾ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഫ്രഞ്ച് കപ്പിന്റെ ഫൈനലിൽ കിലിയൻ എംബാപ്പെക്ക് പരിക്കേറ്റതാണ് പിഎസ്ജിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏല്പിച്ചത്. താരത്തിന് ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും എന്നാണ് ഇതുവരെയുള്ള വാർത്തകൾ. ഇത് കൂടാതെ സിൽവ, ഇകാർഡി എന്നിവരുടെ പരിക്കുകൾ ആണ് ഇപ്പോൾ ടുഷേലിന് തലവേദനയായിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് ഇകാർഡിക്കും കുർസാവക്കും പരിക്കേറ്റത്. എക്സ്ട്രാ ടൈമിൽ സിൽവക്കും പരിക്കേറ്റു. സിൽവ, ഇകാർഡി എന്നിവർക്ക് തുടക്കാണ് പരിക്ക്. കുർസാവക്ക് മസിൽ ഇഞ്ചുറി ആണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ ഗോളടിവീരന്മാരായ അറ്റലാന്റയെയാണ് പിഎസ്ജി നേരിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *