മധ്യനിര ശക്തിപ്പെടുത്തണം, പോർച്ചുഗീസ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെയായിരുന്നു പിഎസ്ജി സ്വന്തമാക്കിയിരുന്നത്. ലയണൽ മെസ്സി, സെർജിയോ റാമോസ്, ജിയാൻ ലൂയിജി ഡോണ്ണാരുമ, വൈനാൾഡം, അഷ്‌റഫ് ഹാക്കിമി എന്നിവരൊക്കെ പിഎസ്ജി സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു.
എന്നാൽ ഇനിയും താരങ്ങളെ വാങ്ങികൂട്ടി ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിൽ തന്നെയാണ് നിലവിൽ പിഎസ്ജിയുള്ളത്. മധ്യനിരയിലേക്ക് ഒരു താരത്തെ കൂടി എത്തിക്കാൻ പിഎസ്ജി നോട്ടമിട്ടിട്ടുണ്ട്.സ്പോർട്ടിങ് സിപിയുടെ പോർച്ചുഗീസ് സൂപ്പർ താരം പലീഞ്ഞയെയാണ് ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത്.26-കാരനായ പലീഞ്ഞ ഡിഫൻസീവ് മിഡ്‌ഫീൽഡറാണ്. പോർച്ചുഗീസ് മാധ്യമമായ റെക്കോർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Report: Record Confirms PSG’s Interest in Sporting CP Midfielder https://t.co/nr44TqkENg via @PSGTalk
— Murshid Ramankulam (@Mohamme71783726) November 11, 2021
താരത്തിൽ പിഎസ്ജി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പെട്ടന്ന് വിട്ടു നൽകാൻ സ്പോർട്ടിങ് ഒരുക്കമല്ല. അത്കൊണ്ട് തന്നെ താരത്തിന്റെ കരാർ ഇപ്പോൾ സ്പോർട്ടിങ് പുതുക്കിയിട്ടുണ്ടെന്നും റെക്കോർഡ് കൂട്ടിച്ചേർത്തിട്ടുണ്ട്
2026 വരെയാണ് പലീഞ്ഞക്ക് പുതിയ കരാറുള്ളത്.ഇക്കാര്യം ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും ഇവർ അറിയിക്കുന്നുണ്ട്.
ഇവിടെ എടുത്തു പറയേണ്ട കാര്യം പലീഞ്ഞയുടെ റിലീസ് ക്ലോസ് 60 മില്യൺ യൂറോ ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് താരത്തെ സ്വന്തമാക്കണമെങ്കിൽ പിഎസ്ജി 60 മില്യൺ യൂറോ നൽകേണ്ടത്. ഇത് ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് സ്പോർട്ടിങ് കരാർ പുതുക്കുന്നതും. ഏതായാലും ഈ ജനുവരിയിൽ താരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് കഴിയുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.