ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനം സഹതാരങ്ങളോട് പറഞ്ഞ് മെസ്സി.
ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മെസ്സി ഇതുവരെ കരാർ പുതുക്കാത്തതിനാൽ ഒരുപാട് റൂമറുകൾ നിലനിൽക്കുന്നുണ്ട്. മെസ്സിയുടെ തീരുമാനം എന്താണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.
ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനങ്ങൾ അർജന്റീനയിലെ സഹതാരങ്ങളെ അറിയിച്ചു എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.പാരീസിൽ തന്നെ തുടരാനാണ് മെസ്സി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
🚨 Lionel Messi is set to extend his contract for another season at PSG before leaving for MLS! 🇦🇷
— Transfer News Live (@DeadlineDayLive) March 30, 2023
(Source: @marca) pic.twitter.com/11bMUlxGW4
അതായത് മെസ്സി പിഎസ്ജിയുമായുള്ള തന്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കും.എന്നിട്ട് 2024 വരെ അദ്ദേഹം അവിടെത്തന്നെ തുടരും.അതിനുശേഷം അർജന്റീനക്ക് വേണ്ടി കോപ്പ അമേരിക്ക കളിക്കും. അതിനുശേഷം MLS ലേക്ക് പോവാനാണ് ലയണൽ മെസ്സിയുടെ തീരുമാനം. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
ഇതാണിപ്പോൾ മാർക്ക പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്. കൂടാതെ 2026 വേൾഡ് കപ്പ് കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യവും മെസ്സി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.ഏതായാലും നിലവിൽ ലയണൽ മെസ്സി യൂറോപ്പ് വിട്ടുപോകാനുള്ള യാതൊരുവിധ സാധ്യതകളും കാണുന്നില്ല.