ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം മെസ്സിയാണ് : പിഎസ്ജി സുപ്പർ താരം പറയുന്നു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു ചോദ്യമാണ്. ചിലരെ സംബന്ധിച്ചെടുത്തോളം അത് ലയണൽ മെസ്സിയായിരിക്കും,ചിലർക്കത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരിക്കും, മറ്റു ചിലർക്ക് മറ്റുപല ഇതിഹാസങ്ങളുമായിരിക്കും.

ഏതായാലും പിഎസ്ജിയുടെ സൂപ്പർ താരമായ ആന്റെർ ഹെരെരക്ക് ഇക്കാര്യത്തിൽ ഒറ്റ ഉത്തരമേയുള്ളൂ. അത് ലയണൽ മെസ്സി എന്നാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ളത് ഒരു സംശയവും കൂടാതെ പറയാൻ സാധിക്കുമെന്നാണ് ആന്റെർ ഹെരേര ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ AS നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ്. അതിൽ യാതൊരുവിധ ചർച്ചകളുമില്ല. ഞാനിപ്പോൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. എപ്പോഴും ആളുകളോട് പുഞ്ചിരിച്ചുകൊണ്ട്, വളരെയധികം ലാളിത്യത്തോട് കൂടിയാണ് അദ്ദേഹം ഓരോ ദിവസവും മുന്നോട്ടുപോകുന്നത്.ലയണൽ മെസ്സിയിൽ നിന്നും ഒരുപാട് ഗുണങ്ങൾ കിലിയൻ എംബപ്പേക്കും ലഭിക്കുന്നുണ്ട്.എംബപ്പേക്ക് എവിടെക്കാണോ പന്ത് വേണ്ടത് അവിടേക്ക് കൃത്യമായി എത്തിക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട് ” ഇതാണ് ആന്റെർ ഹെരേര പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. പക്ഷേ അടുത്ത സീസണിൽ മെസ്സി തന്റെ യഥാർത്ഥ രൂപം പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *