പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ വൻനീക്കം ചെൽസി നടത്തി, വെളിപ്പെടുത്തൽ!

കഴിഞ്ഞ ജനുവരിക്ക് മുമ്പായിരുന്നു പിഎസ്ജിയുടെ പരിശീലകസ്ഥാനത്ത് നിന്നും തോമസ് ടുഷൽ പുറത്താക്കപ്പെട്ടത്. എന്നാൽ അദ്ദേഹം പിന്നീട് ചെൽസിയിലേക്ക് എത്തുകയും ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെ ടുഷേൽ നോട്ടമിട്ടിരുന്നു.

അതിൽ പ്രധാനപ്പെട്ട താരമായിരുന്നു പിഎസ്ജിയുടെ ബ്രസീലിയൻ നായകനായ മാർക്കിഞ്ഞോസ്. ടുഷേലിന് വളരെ താല്പര്യമുള്ള താരമാണ് മാർക്കിഞ്ഞോസ്. ഈ സെന്റർ ബാക്കിന് വേണ്ടി കഴിഞ്ഞ സമ്മറിൽ 85 മില്യൺ യൂറോയുടെ ഒരു ഓഫർ ചെൽസിക്ക് നൽകിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപേ.

എന്നാൽ ഈ ഓഫറിൽ അഭിപ്രായം രേഖപ്പെടുത്താൻ പോലുമുള്ള സമയം മാർക്കിഞ്ഞോസിന് ലഭിച്ചില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. എന്തെന്നാൽ ഉടൻതന്നെ പിഎസ്ജി ഒരു ഓഫർ നിരസിക്കുകയായിരുന്നു. അത് മാത്രമല്ല, കഴിഞ്ഞ സെപ്റ്റംബറിലും ചെൽസി പിഎസ്ജിയെ മാർക്കിഞ്ഞോസിന് വേണ്ടി സമീപിച്ചിരുന്നു. ഇത്തവണ 100 മില്യൺ യൂറോയായിരുന്നു ഓഫർ.എന്നാൽ അതും പിഎസ്ജി നിരസിക്കുകയായിരുന്നു.

നിലവിൽ 2024 വരെയാണ് മാർക്കിഞ്ഞോസിന് പിഎസ്ജിയുമായി കരാർ ഉള്ളത്. ഈ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാർക്കിഞ്ഞോസുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!