പിഎസ്ജിയുടെ ഏറ്റവും മികച്ച ജേഴ്‌സി വില്പന ഇനി മെസ്സിയുടേത്!

ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്. മെസ്സിയുടെ വരവോടു കൂടി പിഎസ്ജിയുടെ മുഖഛായ തന്നെ മാറുകയായിരുന്നു. എല്ലാ മേഖലകളിലും നേട്ടം കൊയ്യാൻ മെസ്സിയുടെ വരവോടു കൂടി പിഎസ്ജിക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ ജേഴ്സി വിൽപ്പനയിലും വൻ നേട്ടമാണ് മെസ്സിയുടെ വരവോടു കൂടി പിഎസ്ജി കൊയ്തിരിക്കുന്നത്. അതായത് പിഎസ്ജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജേഴ്സി ലോഞ്ചിങ് മെസ്സിയുടേതാണ്.2017-ൽ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ജേഴ്‌സി ലോഞ്ചിങ്ങിനെയാണ് മെസ്സി മറികടന്നത്.പ്രമുഖ മാധ്യമമായ സ്പോർട്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇതിന് പുറമേ പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വിറ്റു തീർന്ന ജേഴ്‌സിയും മെസ്സിയുടേത് തന്നെയാണ്. രണ്ടാം സ്ഥാനത്ത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ് ഉള്ളത്. മൂന്നാം സ്ഥാനത്താണ് നെയ്മർ ജൂനിയർ വരുന്നത്. ഒരു മില്യൺ ജേഴ്സിയോളമാണ് ഈ സീസണിൽ മാത്രം പിഎസ്ജി വിറ്റഴിച്ചിട്ടുള്ളത്. ഫുട്ബോൾ ലോകത്ത് അപൂർവ്വം ക്ലബുകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സിയുടെ വരവ് സാമ്പത്തികപരമായി പിഎസ്ജിക്ക് നല്ലൊരു മുതൽ കൂട്ടാണ്. ജേഴ്‌സി വിൽപ്പനയിലും ടിക്കറ്റ് വിൽപ്പനയിലും സ്പോൺസർഷിപ്പിലുമെല്ലാം വലിയ പുരോഗതി കൈവരിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *