പിഎസ്ജിയും ബയേണും നേർക്കുനേർ,സ്റ്റാർട്ടിങ് ഇലവനിൽ മെസ്സിക്കൊപ്പം ആരൊക്കെ?
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.
സൂപ്പർതാരം നെയ്മർ ജൂനിയർ പരിക്ക് മൂലം ഈ മത്സരത്തിൽ കളിക്കില്ല.അദ്ദേഹത്തിന്റെ അഭാവത്തിൽ ആരായിരിക്കും മുന്നേറ്റ നിരയിൽ ഇറങ്ങുക എന്നുള്ളതാണ് ഏവരും നോക്കുന്നത്. എന്നാൽ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മാത്രമായിരിക്കും മുന്നേറ്റത്തിൽ ഉണ്ടാവുക.മറിച്ച് പ്രതിരോധനിരയുടെ ശക്തിയാണ് അവരുടെ പരിശീലകൻ വർദ്ധിപ്പിക്കുക.
🔴🔵💪#FCBPSG I #UCL https://t.co/dhdFrMlPcX pic.twitter.com/gnvUfeemF3
— Paris Saint-Germain (@PSG_English) March 7, 2023
പിഎസ്ജിയുടെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം. ഗോൾകീപ്പർ ആയി കൊണ്ട് ഡോണ്ണാരുമ തന്നെയായിരിക്കും ഉണ്ടാവുക. 3 സെന്റർ ബാക്ക്മാരെ പിഎസ്ജി അണിനിരത്തും.സെർജിയോ റാമോസ്,മാർക്കിഞ്ഞോസ്,ഡാനിലോ പെരീര എന്നിവരായിരിക്കും ഉണ്ടാവുക. ഒരല്പം മുന്നോട്ട് കയറിക്കൊണ്ട് 2 വിങ്ങ് ബാക്ക്മാരും ഉണ്ടാവും.ഹക്കീമി,നുനോ മെന്റസ് എന്നിവർ ആയിരിക്കും ആ താരങ്ങൾ.
മിഡ്‌ഫീൽഡിൽ മൂന്ന് താരങ്ങളാണ് ഉണ്ടാവുക.വെറാറ്റിക്കൊപ്പം ഫാബിയാൻ റൂയിസ്,വീറ്റിഞ്ഞ എന്നിവരാണ് ഇറങ്ങുക. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മുന്നേറ്റത്തിൽ ഉണ്ടാവുകയും ചെയ്യും. ഇതാണ് പിഎസ്ജിയുടെ സാധ്യത ഇലവൻ.ഒരു മികച്ച വിജയം ക്ലബ്ബ് നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.