പിഎസ്ജിയിലെ പ്രധാന താരം എംബപ്പേയായത് നെയ്മർക്ക് അംഗീകരിക്കാൻ കഴിയാത്തത് : മുൻ PSG താരം!
പിഎസ്ജിയിലെ സൂപ്പർ താരങ്ങൾ തമ്മിലുള്ള പ്രശ്നം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കഴിഞ്ഞ മത്സരത്തിനിടയിലായിരുന്നു നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കിക്കൊണ്ട് പുറത്തേക്ക് വന്നത്. പെനാൽറ്റി എടുക്കുന്ന വിഷയത്തിലായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായത്.
ഏതായാലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് പരിശീലകനായ ഗാൾട്ടിയറും ഫ്രഞ്ച് മാധ്യങ്ങളുമൊക്കെ അറിയിച്ചിട്ടുള്ളത്. അതേസമയം മുൻ പിഎസ്ജി താരമായിരുന്നു ജെരോം റോതൻ ഈ വിഷയത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് നിലവിൽ പിഎസ്ജിയുടെ പ്രോജക്ടിലെ പ്രധാനപ്പെട്ട താരം കിലിയൻ എംബപ്പേയാണെന്നും എന്നാൽ അത് നെയ്മർക്ക് അംഗീകരിക്കാൻ കഴിയാത്തതാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. Rmc സ്പോർട്ടിലെ തന്റെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴🔵 Selon Jérôme Rothen, Neymar "a visiblement du mal à digérer que Mbappé soit en haut du projet".https://t.co/AAMhDlSZwD
— RMC Sport (@RMCsport) August 19, 2022
” എംബപ്പേക്ക് നെയ്മറോട് പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവർ ഒരുമിച്ച് അഞ്ചു വർഷം കളിച്ചവരാണ്.എംബപ്പേ നെയ്മറെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. മറിച്ച് പിഎസ്ജിയുടെ പുതിയ പ്രോജക്റ്റിലെ പ്രധാനപ്പെട്ട താരം കിലിയൻ എംബപ്പേയാണ്.അത് നെയ്മർക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ഏതായാലും ടീമിനകത്തെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ക്ലബ്ബിനെ ഒന്നടങ്കം ബാധിക്കും ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും പെനാൽറ്റി ഗേറ്റ് വിവാദത്തിലും പരിഹാരമായി എന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.പിഎസ്ജിയുടെ ഒന്നാമത്തെ പെനാൽറ്റി ടേക്കർ കിലിയൻ എംബപ്പേയും രണ്ടാമത്തെ പെനാൽറ്റി ടേക്കർ നെയ്മർ ജൂനിയറുമാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.