ടീം ഒന്നടങ്കം ആത്മാർത്ഥയുള്ളവരും ഉത്സാഹമുള്ളവരും : വാഴ്ത്തി പോച്ചെട്ടിനോ!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന 21-ആം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ബ്രെസ്റ്റാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അതിന്റെ ക്ഷീണം തീർക്കാനുറച്ചാവും ഇന്ന് പിഎസ്ജി കളത്തിലേക്കിറങ്ങുക.

അതേസമയം ഈ മത്സരത്തിന് മുന്നേ ടീമിനെയും താരങ്ങളെയും പ്രശംസിക്കാൻ പരിശീലകനായ പോച്ചെട്ടിനോ ഇപ്പോൾ സമയം കണ്ടെത്തിയിട്ടുണ്ട്. ടീം ഒന്നടങ്കം നല്ല സ്പിരിറ്റിൽ ആണെന്നും നല്ല റിസൾട്ടിന് വേണ്ടി എല്ലാം ചെയ്യുമെന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വളരെയധികം ഹാപ്പിയാണ്. എന്തെന്നാൽ ഈ ആഴ്ച്ച നല്ല രൂപത്തിൽ പരിശീലനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. സ്‌ക്വാഡ് നല്ല സ്പിരിറ്റിലാണ് നിലവിലുള്ളത്.മാത്രമല്ല നല്ലൊരു അന്തരീക്ഷമാണ് നിലവിലുള്ളത്.എന്റെ താരങ്ങൾ വളരെയധികം ആത്മാർത്ഥതയും ജാഗ്രതയും പുലർത്തുന്നുണ്ട്. ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചുള്ള ഈ വർഷത്തെ ആദ്യ മത്സരമാണിത്. അത്കൊണ്ട് തന്നെ വിജയിക്കാൻ വേണ്ടി ഞങ്ങൾ എല്ലാം ചെയ്യും ” പോച്ചെട്ടിനോ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയർക്കും കളിക്കാൻ സാധിച്ചേക്കില്ല. അത്കൊണ്ട് തന്നെ എംബപ്പെയിലാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!