പിഎസ്ജിക്ക് ശേഷം എവിടെയൊക്കെ കളിക്കും? തുറന്ന് പറഞ്ഞ് നെയ്‌മർ!

2017-ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ ലോകറെക്കോർഡ് തുകക്ക് ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. ഈയിടെ താരം ക്ലബ്ബുമായുള്ള കരാർ പുതുക്കുകയും ചെയ്തിരുന്നു.നിലവിൽ 2025 വരെയാണ് നെയ്മർ കരാറുള്ളത്. തന്റെ കരിയറിലെ പ്രധാനപ്പെട്ട ഭാഗം താരം പിഎസ് ജിയിൽ തന്നെ ചിലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏതായാലും പിഎസ്ജിക്ക് ശേഷം താൻ എവിടെയൊക്കെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം നെയ്മർ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ മുൻ ക്ലബ്ബായ സാന്റോസിന് വേണ്ടി ഒരിക്കൽ കൂടി കളിക്കണമെന്നാണ് നെയ്മറുടെ ആഗ്രഹം.കൂടാതെ അമേരിക്കൻ ലീഗായ എംഎൽഎസ്സിലും കളിക്കാനുള്ള ആഗ്രഹം നെയ്മർ തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊണാൾഡോ ഫിനോമിനോയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നെയ്മർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സാന്റോസിന് വേണ്ടി ഒരിക്കൽ കൂടി കളിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.ആ ടൗണിൽ കളിക്കുന്നതിനെ ശരിക്കും ഞാൻ മിസ് ചെയ്യുന്നുണ്ട്.സാന്റോസിന്റെ സ്റ്റേഡിയം അതിശയപ്പെടുത്തുന്നതാണ്. കൂടാതെ അമേരിക്കയിൽ കളിക്കാനും ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞത് ഒരു സീസണെങ്കിലും കളിക്കേണ്ടതുണ്ട്. അതൊരു ചെറിയ ചാമ്പ്യൻഷിപ്പാണ്. അതുകൊണ്ടുതന്നെ മൂന്നോ നാലോ മാസം വെക്കേഷനായി കൊണ്ട് അവിടെ ലഭിക്കും ” ഇതാണ് നെയ്മർ പറഞ്ഞത്.

സാന്റോസിന് വേണ്ടി കോപ ലിബർട്ടഡോറസ് നേടിക്കൊടുത്തതിന് ശേഷമായിരുന്നു നെയ്മർ ക്ലബ്‌ വിട്ടത്.താരം ബാഴ്സയിലേക്ക് തിരികെ എത്തുമെന്നുള്ള റൂമറുകൾ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും നെയ്മർ പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *