പിഎസ്ജിക്ക് കടുത്ത വാണിംഗുമായി യുവേഫ!

നിരവധി സൂപ്പർ താരങ്ങളെ സ്വന്തമായുള്ള പിഎസ്ജി ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ടീമിനകത്ത് നിന്ന് അസ്വാരസങ്ങൾ പുകഞ്ഞ് വരുന്നുണ്ട്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമാണ് ഇരു ചേരികളായിക്കൊണ്ട് തിരിഞ്ഞിട്ടുള്ളത്.

അതേസമയം ഇതിന് പിന്നാലെ പിഎസ്ജിക്ക് മറ്റൊരു തിരിച്ചടി കൂടി ഏറ്റിട്ടുണ്ട്. അതായത് യുവേഫ ഇപ്പോൾ പിഎസ്ജിക്ക് ഒരു കടുത്ത വാണിംഗ് നൽകി കഴിഞ്ഞിട്ടുണ്ട്. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിനാണ് പിഎസ്ജിക്കിപ്പോൾ യുവേഫയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വർഷവും പിഎസ്ജി സാമ്പത്തികപരമായി നഷ്ടത്തിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏകദേശം 30 മില്യൺ യൂറോയോളം ഓരോ വർഷവും പിഎസ്ജിക്ക് നഷ്ടമുണ്ട് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യം എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് യുവേഫ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ കനത്ത അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും യുവേഫ പിഎസ്ജിക്കയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പിഎസ്ജിയെ കൂടാതെ മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെക്കും യുവേഫയുടെ വാണിംഗ് ലഭിച്ചിട്ടുണ്ട്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും സാമ്പത്തികപരമായി യുവേഫക്ക് ലാഭമൊന്നും നേടാൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *