ഒഫീഷ്യൽ : വേൾഡ് കപ്പ് ടീമുകൾക്കെതിരെ ബ്രസീൽ അടുത്ത മാസം കളിക്കും!

അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിരുന്ന അർജന്റീനക്കെതിരെയുള്ള ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരം ഫിഫ പിൻവലിച്ചിരുന്നു. അതുകൊണ്ടുതന്നെ സെപ്റ്റംബറിൽ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കാനായിരുന്നു ബ്രസീൽ തീരുമാനമെടുത്തത്. ഇതുവരെ എതിരാളികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ബ്രസീൽ ടീമുണ്ടായിരുന്നത്.

ഏതായാലും ബ്രസീലിന്റെ അടുത്ത മാസത്തെ മത്സരങ്ങൾ ഇപ്പോൾ സിബിഎഫ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ ടുണീഷ്യ,ഘാന എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുക.സെപ്റ്റംബർ 23, 27 തീയതികളിൽ വെച്ചാണ് ഈയൊരു മത്സരങ്ങൾ അരങ്ങേറുക. ഫ്രാൻസിൽ വെച്ചാണ് ഈയൊരു മത്സരങ്ങൾ കളിക്കാൻ സിബിഎഫ് തീരുമാനിച്ചിരിക്കുന്നത്.

പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ ഈ മത്സരങ്ങൾ നടത്താനുള്ള അനുമതി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനോട് സിബിഎഫ് തേടിയിട്ടുണ്ട്.അതേസമയം ഒരു മത്സരം ലണ്ടനിൽ വെച്ച് നടത്താനും ഇപ്പോൾ പദ്ധതികളുണ്ട്. ഏതായാലും വേദികളുടെ കാര്യത്തിൽ മാത്രമേ ഇനി ഒഫീഷ്യൽ സ്ഥിരീകരണം വരാനുള്ളൂ.

ഈ രണ്ട് സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ സെപ്റ്റംബർ ഒമ്പതാം തീയതി പ്രഖ്യാപിക്കും. വേൾഡ് കപ്പിന് മുന്നേയുള്ള ബ്രസീലിന്റെ അവസാനത്തെ സ്‌ക്വാഡായിരിക്കും ഇത്.പിന്നീട് ബ്രസീൽ പ്രഖ്യാപിക്കുക വേൾഡ് കപ്പിനുള്ള സ്‌ക്വാഡായിരിക്കും. ഒക്ടോബർ 21ആം തീയതിക്ക് മുന്നേയാണ് 55 പേരുടെ പ്രാഥമിക ലിസ്റ്റിനെ ബ്രസീൽ ഫിഫക്ക് നൽകേണ്ടി വരിക. നവംബർ പതിനാലാം തീയതിക്ക് മുന്നേ 26 പേരുടെ ഫൈനൽ സ്‌ക്വാഡ് ബ്രസീൽ പ്രഖ്യാപിക്കുകയും വേണം.

ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടിയ 2 ടീമുകളെയാണ് ഇപ്പോൾ സൗഹൃദമത്സരങ്ങൾക്കായി ബ്രസീലിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ ഈ മത്സരങ്ങൾ സഹായിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!