നെയ്മർ വംശീയാധിക്ഷേപം നടത്തി? തെളിവുകൾ പുറത്ത് !
ലീഗ് വണ്ണിൽ നടന്ന ബാഴ്സ vs മാഴ്സെ മത്സരത്തിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സൂപ്പർ താരം നെയ്മർ ജൂനിയറെ മാഴ്സെ താരം അൽവാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണങ്ങൾ നടക്കുകയാണ്. തന്നെ കുരങ്ങൻ എന്നാണ് അൽവാരോ ഗോൺസാലസ് വിളിച്ചത് എന്നാണ് നെയ്മർ ആരോപിച്ചിരുന്നത്. ഇന്ന്, അതായത് ബുദ്ധനാഴ്ച്ച ഈ കാര്യത്തിൽ വിധി വരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. അതേ സമയം ഈ ആരോപണത്തിനിടെ തന്നെ മറ്റൊരു ആരോപണം കൂടി പൊട്ടിപുറപ്പെട്ടിരുന്നു. മാഴ്സെയുടെ ജാപ്പനീസ് താരം ഹിരോകി സകായിയെ നെയ്മർ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മത്സരശേഷം സകായി ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ തുടർന്ന് ഈ ആരോപണത്തിലും അന്വേഷണം നടത്തിയിരുന്നു.
🚨⚽ EXCLUSIVA @ElLarguero ⚽🚨
— El Larguero (@ellarguero) September 29, 2020
💥 @La_SER accede al vídeo que demuestra que Neymar insultó a Hiroki Sakai en el PSG – Olympique de Marsella del pasado 13 de septiembre
🤬 Neymar llamó "chino de mierda" a Sakai y dijo también "puta liga"https://t.co/gkkkUhvp3X pic.twitter.com/p2uCSnmOBg
ഇപ്പോഴിതാ നെയ്മർ ജാപ്പനീസ് താരത്തെ വംശീയമായി അധിക്ഷേപിച്ചു എന്നതിനുള്ള തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് കഡേന സെർ എന്ന മാധ്യമം. നെയ്മർ താരത്തെ അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. നെയ്മർ സകായിയോട് പറയുന്നത് ഇങ്ങനെയാണ്. ” ഇവിടെ നിന്നും പുറത്ത് പോ.. chinese Sh**, F*****g League ” എന്നീ പദപ്രയോഗങ്ങളാണ് നെയ്മർ താരത്തിനെതിരെ പ്രയോഗിച്ചത് എന്നാണ് വീഡിയോ ഉയർത്തി കാട്ടിക്കൊണ്ട് ഈ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. ഏതായാലും ഈ കാര്യത്തിലെ തീരുമാനം ഇന്ന് പുറത്ത് വരും. നെയ്മർ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ എട്ട് മുതൽ പത്ത് മത്സരങ്ങൾ വരെ താരത്തിന് വിലക്ക് ലഭിക്കും. അൽവാരോ ഗോൺസാലസ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാലും ഇതേ ശിക്ഷ തന്നെ നേരിടേണ്ടി വരിക.
🚨 ¡OJO!
— Mundo Deportivo (@mundodeportivo) September 29, 2020
📹 @ellarguero saca a la luz el vídeo de Neymar llamando “chino de mierda” a Sakai
❗ Mañana se conocerán las sanciones a 'Ney' y Álvaro González, que podrían ir de 8 a 10 partidoshttps://t.co/9Lpb82I0zU
El vídeo que demostraría que Neymar llamó "chino de mierda" a Sakai https://t.co/xi5Dt02uYe Vía @ellarguero
— MARCA (@marca) September 29, 2020