നെയ്മർ രാജാവാകും,അദ്ദേഹത്തെ കൈവിട്ടാൽ അത് മണ്ടത്തരമായിരിക്കും : ബ്രൂണോ!

സൂപ്പർ താരം നെയ്മർ ജൂനിയർ നിലവിൽ മികച്ച പ്രകടനമാണ് പിഎസ്ജിക്ക് വേണ്ടി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ നെയ്മറെ നില നിർത്തുമോ അതല്ലെങ്കിൽ കൈവിടുമോ എന്നുള്ള കാര്യത്തിൽ പിഎസ്ജിയുടെ പരിശീലകനായ ഗാള്‍ട്ടിയർക്ക് തന്നെ വ്യക്തത കൈവന്നിട്ടില്ല.

ഏതായാലും നെയ്മറുടെ കാര്യത്തിൽ ഫ്രഞ്ച് ഫുട്ബോൾ ജേണലിസ്റ്റായ ബ്രൂണോ സാലോമോൻ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് നെയ്മർ രാജാവാണ് എന്നുള്ളത് തെളിയിക്കുമെന്ന് അദ്ദേഹത്തെ കൈവിട്ടാൽ അത് പിഎസ്ജി ചെയ്യുന്ന മണ്ടത്തരമായിരിക്കും എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ലെ എക്യുപേ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മറെ ഇപ്പോൾ പിഎസ്ജി കൈവിടുകയാണെങ്കിൽ അത് തീർച്ചയായും മണ്ടത്തരമായി മാറും. ടീമിനെ നയിക്കാൻ കെൽപ്പുള്ള താരമാണ് നെയ്മർ ജൂനിയർ.അദ്ദേഹത്തിന് രാജാവായി മാറാൻ സാധിക്കും. അദ്ദേഹം ഒരു ചാമ്പ്യനാണ് എന്നുള്ളത് ഉടൻതന്നെ അദ്ദേഹം തെളിയിക്കും. ഒരു ചാമ്പ്യന്റെ അഭിമാനം അദ്ദേഹത്തിനുണ്ട്. നിലവിൽ നെയ്മറെ താങ്ങാൻ കെൽപ്പുള്ള ക്ലബ്ബുകളില്ല. നെയ്മർ തന്റെ ചുമലിലുള്ള സമ്മർദ്ദം മനസ്സിലാക്കിയിട്ടുണ്ട്. എല്ലാവരും യഥാർത്ഥ നെയ്മറെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നെയ്മറുടെ മെസ്സിയുമായുള്ള ബന്ധം കാണുമ്പോൾ, തീർച്ചയായും നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

നെയ്മറെ ക്ലബ്ബ് ഒഴിവാക്കാൻ തീരുമാനിച്ചാലും അത് എളുപ്പമുള്ള കാര്യമാവില്ല. അതുകൊണ്ടുതന്നെ നെയ്മർ ഈ സീസണിൽ പിഎസ്ജിയിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യതകൾ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *