നെയ്മർ പുറത്തേക്ക്, മൂന്ന് ഫ്രഞ്ച് സൂപ്പർതാരങ്ങളെ എത്തിക്കാൻ പിഎസ്ജി!
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം നെയ്മർ ജൂനിയറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്. നെയ്മറുടെ കാര്യത്തിൽ പിഎസ്ജി ബോർഡ് അംഗങ്ങൾക്കിടയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ്. നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലേക്ക് പോകുമെന്നുള്ള റൂമറുകളും ഇപ്പോൾ നന്നായി ഉണ്ട്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുന്നേറ്റ നിരയിൽ ഒരു അഴിച്ചു പണി തന്നെ നടത്താൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കാതെ ക്ലബ്ബ് വിട്ടാലും അത്ഭുതപ്പെടാനില്ല.കിലിയൻ എംബപ്പേ ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തൊക്കെയായാലും മൂന്ന് ഫ്രഞ്ച് താരങ്ങളെ വരുന്ന സമ്മറിൽ ടീമിലേക്ക് എത്തിക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്.
പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപെയാണ് കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് മാർക്കസ് തുറാമും റാന്റൽ കോലോ മുവാനിയും. ഈ രണ്ട് മുന്നേറ്റ നിര താരങ്ങളെയും ടീമിൽ എത്തിക്കാൻ ആണ് ഇപ്പോൾ പിഎസ്ജി ഉദ്ദേശിക്കുന്നത്.മാർക്കസ് തുറാം മോൺഷെൻഗ്ലാഡ്ബാഷിന് വേണ്ടിയും കോലോ മുവാനി ഫ്രാങ്ക്ഫർട്ടിന് വേണ്ടിയുമാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
🚨 Randal Kolo Muani, Marcus Thuram and Manu Koné are all on PSG's transfer wish-list for the summer. 🇫🇷⭐️
— Transfer News Live (@DeadlineDayLive) February 20, 2023
(Source: @lachainelequipe) pic.twitter.com/n5OT7JE40o
കൂടാതെ മറ്റൊരു ഫ്രഞ്ച് താരമായ കവാഡിയോ കോനെയെയും ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയേക്കും.ഈ താരവും ഫ്രാങ്ക്ഫർട്ടിന് വേണ്ടിയാണ് കളിക്കുന്നത്.ഈ മൂന്ന് താരങ്ങളെയും ടീമിലേക്ക് എത്തിക്കാനാണ് പിഎസ്ജി ശ്രമിക്കുക.മാർക്കസ് തുറാമിന് ആറു മാസത്തെ കരാർ കൂടിയാണ് ക്ലബുമായി അവശേഷിക്കുന്നത്.അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.