നെയ്മർ ഇന്ന് കളിക്കുമോ? പിഎസ്ജി കോച്ച് പറയുന്നു!

ഇന്ന് കോപേ ഡി ഫ്രാൻസിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ശക്തരായ ഒളിമ്പിക് മാഴ്സെയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:40നാണ് ഈയൊരു മത്സരം നടക്കുക.മാഴ്സെയുടെ മൈതാനത്ത് വെച്ചാണ് ഈ പോരാട്ടം അരങ്ങേറുക.

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ശുഭകരമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,സെർജിയോ റാമോസ്,മാർക്കോ വെറാറ്റി എന്നിവരൊക്കെ ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.അതേസമയം എംബപ്പേ,കിമ്പമ്പേ,റെനാറ്റൊ സാഞ്ചസ്,നോർഡി മുകിയേല എന്നിവരെ ഈ മത്സരത്തിന് ലഭ്യമായിരിക്കില്ല.

ഈ മത്സരത്തിൽ നെയ്മർ കളിക്കുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. നെയ്മറുടെ പരിക്കിന്റെ വിവരങ്ങൾ പിഎസ്ജി പരിശീലകൻ പങ്കുവെച്ചിട്ടുണ്ട്. കളിക്കുമെന്നുള്ള കാര്യത്തിൽ അദ്ദേഹം ഉറപ്പ് നൽകിയിട്ടില്ലെങ്കിലും നെയ്മർ നല്ല നിലയിലാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ ആങ്കിളിന്റെ കാര്യത്തിൽ എല്ലാദിവസവും നെയ്മർ വർക്ക് ചെയ്യാറുണ്ട്.റെയിംസിനെതിരെയുള്ള മത്സരത്തിന്റെ തുടക്കം തൊട്ടുതന്നെ നെയ്മർക്ക് ഒരുപാട് അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വന്നിരുന്നു. ഒരു മുൻകരുതൽ എന്ന നിലയിലാണ് രണ്ട് മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ നാം പുറത്തിരുത്തിയത്. ഇപ്പോൾ നെയ്മർ നല്ല നിലയിലാണ് ഉള്ളത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നെയ്മർ കളിച്ചിരുന്നില്ല.ഇന്നത്തെ മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സൂപ്പർതാരം എംബപ്പേയുടെ അഭാവം ഒരു വശത്ത് പിഎസ്ജിക്ക് തിരിച്ചെടി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *