നെയ്മറെ ഒഴിവാക്കാൻ തീരുമാനിച്ചു പിഎസ്ജി, എന്നാൽ ക്ലബ്ബ് വിടാൻ ആലോചിച്ച് ലയണൽ മെസ്സിയും!
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇന്ന് പിഎസ്ജിയുടെ അഭിവാജ്യ ഘടകങ്ങളാണ്. ലയണൽ മെസ്സിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടി അവസാനിക്കും. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പിഎസ്ജി നല്ല രൂപത്തിൽ നടത്തുന്നുണ്ട്.എന്നാൽ അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
മറ്റൊരു താരം നെയ്മർ ജൂനിയറാണ്.2027 വരെ അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് ഉണ്ട്. പക്ഷേ കാര്യങ്ങൾ നല്ല നിലയിൽ അല്ല പുരോഗമിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി നെയ്മർ ഡ്രസ്സിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മാത്രമല്ല സീസണിന്റെ തുടക്കത്തിൽ തന്നെ എംബപ്പേയുമായി നെയ്മർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂടാതെ താരത്തിന്റെ ആത്മാർത്ഥതയുടെ കാര്യത്തിൽ പിഎസ്ജി ബോർഡ് അംഗങ്ങൾക്കിടയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്.
PSG willing to let go of Neymar (31) this summer. (FM)https://t.co/SrQk9gQOUV
— Get French Football News (@GFFN) February 13, 2023
പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിട്ടുണ്ട്. അതായത് നെയ്മറുടെയും മെസ്സിയുടെയും കാര്യത്തിൽ ക്ലബ്ബ് ഒരു തീരുമാനമെടുത്തിട്ടുണ്ട്. മെസ്സിയെ നിലനിർത്താൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ജൂനിയറെ ഒഴിവാക്കാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.
Lionel Messi (35) leaning towards a summer departure from PSG, although contract extension not out of the question. (FM)https://t.co/y4v73STdo3
— Get French Football News (@GFFN) February 13, 2023
പക്ഷേ മെസ്സി ഇപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടില്ല.അദ്ദേഹം ക്ലബ്ബ് വിടാൻ ആലോചിക്കുന്നുണ്ട് എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ ചാമ്പ്യൻസ് ലീഗ് ക്യാമ്പയിനൊക്കെ മെസ്സിയുടെ തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്തിയേക്കും.പിഎസ്ജിയിൽ പൂർണ്ണമായും മെസ്സി സന്തോഷവാനല്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടാലും ആശ്ചര്യപ്പെടാനില്ല. ചുരുക്കത്തിൽ നെയ്മറും മെസ്സിയും വരുന്ന സമ്മറിൽ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്നാണ് ഫൂട്ട്മെർക്കാറ്റോ പറഞ്ഞുവെക്കുന്നത്.