നെയ്മറുടെ സ്ഥാനത്തേക്ക് വമ്പൻ താരത്തെ എത്തിക്കാൻ PSG ശ്രമിച്ചു,വെളിപ്പെടുത്തൽ!
സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.താരം പിഎസ്ജി വിടുമോ അതല്ലെങ്കിൽ ക്ലബ്ബിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ സ്ഥിരീകരണങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത കാര്യമാണ്.
ഏതായാലും നെയ്മർ ജൂനിയറുടെ സ്ഥാനത്തേക്ക്, മുന്നേറ്റ നിരയിലേക്ക് ലിവർപൂളിന്റെ സൂപ്പർ താരമായിരുന്ന സാഡിയോ മാനെയെ എത്തിക്കാൻ പിഎസ്ജി ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് മാനെയുടെ അഡ്വൈസറായ ബക്കാരി സിസ്സേ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.എന്നാൽ പിഎസ്ജിയുടെ മുൻ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന ലിയനാർഡോയുടെ ഭാവി തുലാസിൽ ആയിരുന്നതിനാൽ അന്നത് നടന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഇദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎙 Invité ce dimanche soir de l'After Foot sur RMC, Bacary Cissé, conseiller de Sadio Mané, a affirmé que le PSG a bien tenté de recruter l'attaquant sénégalais cet été : "Oui, le PSG a bel et bien 'attaqué' Sadio."
— RMC Sport (@RMCsport) June 26, 2022
“പിഎസ്ജിക്ക് സാഡിയോ മാനെയെ ആവശ്യമുണ്ടായിരുന്നു.ലിയനാർഡോ പലതവണ മാനെയുടെ ഏജന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർ പരസ്പരം നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്.മാനെ പിഎസ്ജിയിൽ എത്തിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ചർച്ച ചെയ്തിട്ടുമുണ്ട്. പക്ഷേ അതവിടെ അവസാനിക്കുകയായിരുന്നു.ലിയനാർഡോയുടെ സ്ഥാനം തുലാസിലായിരുന്നു എന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ കാത്തിരുന്നു ” ഇതാണ് മാനെയുടെ അഡ്വൈസർ പറഞ്ഞിട്ടുള്ളത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാനേ ലിവർപൂൾ വിട്ടിരുന്നു.ജർമ്മൻ വമ്പൻമാരായ ബയേണിലേക്കാണ് മാനെ എത്തിയിട്ടുള്ളത്.