നെയ്മറുടെ കാര്യത്തിൽ ദുഃഖമുണ്ട് : പോച്ചെട്ടിനോ!
ലീഗ് വണ്ണിലെ 16-ആം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജി ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നീസിനെയാണ് പിഎസ്ജി നേരിടുക. പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം നടക്കുക.
ഈ മത്സരത്തിൽ സുപ്പർ താരം നെയ്മർ ജൂനിയർക്ക് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ നെയ്മറുടെ ആങ്കിളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ് മുതൽ എട്ട് ആഴ്ച്ചകൾ വരെ നെയ്മർ പുറത്തിരിക്കേണ്ടി വരുമെന്നാണ് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Video: ‘I’m Sad for Him’ – Mauricio Pochettino Discusses Not Having Neymar After Ankle Injury https://t.co/ZdDcjt7hlY
— PSG Talk (@PSGTalk) November 30, 2021
ഏതായാലും നെയ്മറുടെ കാര്യത്തിൽ പോച്ചെട്ടിനോ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” തീർച്ചയായും നെയ്മറുടെ കാര്യത്തിൽ ദുഃഖമുണ്ട്.കാരണം ഫുട്ബോൾ കളിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം.നെയ്മറുടെ പകരക്കാരനെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കില്ല. മറിച്ച് ടാക്ടികൽ ബാലൻസിന് ആവിശ്യമായ പരിഹാരം ഞങ്ങൾ കാണേണ്ടിയിരിക്കുന്നു ” പോച്ചെ പറഞ്ഞു.