നിനക്ക് ഇതൊക്കെ നേരത്തെ അറിയുന്നതല്ലേ : വെറാറ്റിക്ക് മെസ്സിയുടെ സന്ദേശം.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിക്ക് രണ്ട് സുപ്രധാന താരങ്ങളെ നഷ്ടമായത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇപ്പോഴിതാ മാർക്കോ വെറാറ്റി കൂടി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. ഖത്തരി ക്ലബ്ബായ അൽ അറബിയാണ് വെറാറ്റിയെ സ്വന്തമാക്കിയിട്ടുള്ളത്.
11 വർഷക്കാലം പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വെറാറ്റി. ഇപ്പോഴിതാ പുതിയ ക്ലബ്ബിലേക്ക് പോകുന്ന വെറാറ്റിക്ക് സൂപ്പർ താരമായ ലയണൽ മെസ്സി ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്.വെറാറ്റിക്ക് എല്ലാവിധ ആശംസകളും നേരുകയാണ് മെസ്സി ചെയ്തിട്ടുള്ളത്. രണ്ടുപേരും നിൽക്കുന്ന ഒരു ചിത്രമാണ് ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.
🚨 Messi’s message to Marco Verratti: “All the luck in your new stage, Marco Verratti. You already know that I wish you the best always.” pic.twitter.com/4VEWU1eOvn
— PSGhub (@PSGhub) September 13, 2023
” നിങ്ങളുടെ പുതിയ ഘട്ടത്തിന് എല്ലാവിധ ആശംസകളും മാർക്കോ വെറാറ്റി. ഞാൻ എപ്പോഴും നിനക്ക് നല്ലതാണ് ആശംസിക്കുക എന്നുള്ളത് നിനക്ക് നേരത്തെ തന്നെ അറിയുന്നതല്ലേ ” ഇതാണ് മെസ്സി കുറിച്ചിരിക്കുന്നത്.
ലയണൽ മെസ്സിയും വെറാറ്റിയും പിഎസ്ജിയിൽ രണ്ട് വർഷക്കാലമാണ് ചിലവഴിച്ചിട്ടുള്ളത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയാണ് മെസ്സിയും പിഎസ്ജിയോട് വിട പറഞ്ഞത്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് ലയണൽ മെസ്സി പോയിരുന്നത്. അതേസമയം നെയ്മർ ജൂനിയറെ സ്വന്തമാക്കിയത് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ആയിരുന്നു.