നിങ്ങൾ ക്ഷമ കാണിക്കൂ : പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി സ്വന്തമാക്കിയ ആദ്യതാരമാണ് വൈനാൾഡം. ലിവർപൂളിൽ നിന്നായിരുന്നു താരം പാരീസിൽ എത്തിയത്. എന്നാൽ വേണ്ട രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് വൈനാൾഡത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ. ഫാമിലി സെറ്റിലാവാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ ക്ഷമ പാലിച്ചു കൊണ്ട് കൂടുതൽ സമയം അനുവദിക്കൂ എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തയ്യാറെടുപ്പിന്റെ അഭാവത്തോടെയാണ് വൈനാൾഡം ടീമിൽ എത്തിയത്.അദ്ദേഹത്തിന് ഇനിയും സമയം ആവിശ്യമുണ്ട്.പിന്നെ മറ്റൊരു കാര്യം കൂടി നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഏതൊരു ട്രാൻസ്ഫറുകളും സ്പോട്ടിങ് സാഹചര്യത്തെ മാത്രമല്ല മാറ്റുന്നത്. ഫാമിലി പരമായും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ ഫാമിലി സെറ്റിലാവേണ്ടതുണ്ട്.ഫാമിലി സെറ്റിൽ ആയിട്ടില്ലെങ്കിൽ അത് ആ താരത്തെ മാനസികമായി ബാധിക്കും.ഇത്‌ ഞാനൊരു ഒഴിവ് കഴിവായി പറയുകയല്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് നിങ്ങൾ കൂടുതൽ ക്ഷമ കാണിക്കേണ്ടതുണ്ട്.ഒരു അഡാപ്റ്റേഷൻ ടൈം ഒരു താരത്തെ സംബന്ധിച്ചിടത്തോളം ആവിശ്യമാണ്.ഒരു മത്സരത്തിൽ ഒരു വ്യത്യസ്ഥ കാര്യങ്ങൾ ചെയ്യാൻ വൈനാൾഡത്തിന് കഴിയുമെന്നുള്ള കാര്യം നമുക്ക് എല്ലാവർക്കുമറിയാം.അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ക്ഷമ പാലിക്കേണ്ടതുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.

ഇന്ന് ലീഗ് വണ്ണിൽ മെറ്റ്സിനെയാണ് പിഎസ്ജി നേരിടുന്നത്. ലീഗിലെ തുടർച്ചയായ ഏഴാം ജയമാണ് പിഎസ്ജി ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!