തടാകം ഉദ്ഘാടനം ചെയ്തു, നെയ്മർക്ക് വീണ്ടും പിഴ!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ചില വിവാദ സംഭവങ്ങൾ ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നുണ്ട്. അതായത് റിയോ ഡി ജെനീറോയിലെ തന്റെ വസതിയിൽ നെയ്മർ ജൂനിയർ ഒരു കൃത്രിമ തടാകം നിർമ്മിച്ചിരുന്നു. പക്ഷേ അത് ബ്രസീലിയൻ ഗവൺമെന്റ് നിരോധിച്ചതാണ്. അതുകൊണ്ടുതന്നെ ഈ നിയമലംഘനം അന്വേഷിക്കാൻ വേണ്ടി ദിവസങ്ങൾക്കു മുന്നേ നെയ്മറുടെ വീട്ടിലേക്ക് മുനിസിപ്പാലിറ്റി അധികൃതരും പോലീസും എത്തിയിരുന്നു.

ആ അധികൃതരുമായി നെയ്മറുടെ പിതാവ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഒരു വനിത ഓഫീസറോട് ബഹുമാനമില്ലാതെ സംസാരിച്ചതിന്റെ പേരിൽ നെയ്മറുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.5 മില്യൺ ബ്രസീലിയൻ റീസ് പിഴയായി കൊണ്ട് ചുമത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആവശ്യം മറ്റൊരു വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. അതായത് കഴിഞ്ഞദിവസം നെയ്മർ ജൂനിയർ തന്റെ വസതിയിലെ ഈ കൃത്രിമ തടാകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. മാത്രമല്ല ആ തടാകത്തിൽ അദ്ദേഹം നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ഇതോടുകൂടി ഈ വിഷയത്തിൽ മുൻസിപ്പാലിറ്റി അധികൃതർ വീണ്ടും നടപടി എടുക്കുകയായിരുന്നു.28 മില്യൺ റീസാണ് പിഴയായി കൊണ്ട് നെയ്മർക്ക് ലഭിച്ചിട്ടുള്ളത്. അതായത് 5.36 മില്യൺ യൂറോയോളം വരും ഈ തുക. ഒരു വലിയ ഫൈൻ തന്നെയാണ് നെയ്മർക്ക് ഇപ്പോൾ ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല.

ഏതായാലും നെയ്മറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല.ഈയിടെയായിരുന്നു തന്റെ കാമുകിയോട് നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിലൂടെ പരസ്യമായി മാപ്പ് പറഞ്ഞത്. കളത്തിനകത്തും പുറത്തും ഒരുപാട് പ്രശ്നങ്ങൾ നെയ്മറെ വേട്ടയാടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *