തകർക്കൽ അസാധ്യമായ മെസ്സിയുടെ 10 റെക്കോർഡുകൾ ഇതാ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. നിരവധി റെക്കോർഡുകൾ മെസ്സി ഇക്കാലയളവിൽ തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിരവധി കിരീടങ്ങളും ബാലൺ ഡി’ഓറുകളുമൊക്കെ മെസ്സി തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും പ്രമുഖ മാധ്യമമായ ഖേൽ നൗ ഇപ്പോൾ ചില കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ 10 റെക്കോർഡുകളാണ് ഇവർ പുറത്തു വിട്ടിട്ടുള്ളത്. ഫുട്ബോൾ ലോകത്ത് തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡുകൾ എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

10- ഒരു ലാലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ.2011/12 സീസണിൽ 50 ഗോളുകളാണ് മെസ്സി ലാലിഗയിൽ മാത്രമായി നേടിയിട്ടുള്ളത്.

9- ഏറ്റവും കൂടുതൽ ലാ ലിഗ കിരീടം നേടിയിട്ടുള്ള വിദേശ താരം. 10 ലാലിഗ കിരീടങ്ങളാണ് അർജന്റീന താരമായിട്ടുള്ള മെസ്സി നേടിയിട്ടുള്ളത്. അതേസമയം 12 കിരീടങ്ങൾ നേടാൻ സ്പാനിഷ് ഇതിഹാസമായ ഹെന്റോക്ക് കഴിഞ്ഞിട്ടുണ്ട്.

8- അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. ഇതുവരെ 162 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.

7- അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. 86 ഗോളുകളാണ് ഇതുവരെ മെസ്സി നേടിയിട്ടുള്ളത്.

6- ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയിട്ടുള്ള താരം.36 ഹാട്രിക്കുകളാണ് മെസ്സി നേടിയിട്ടുള്ളത്.

5- ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.474 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

4- ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരം.123 ഗോളുകളാണ് മെസ്സി ബാഴ്സക്ക് വേണ്ടി നേടിയിട്ടുള്ളത്.

3- ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.76 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

2- ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.2012-ൽ 91 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

1- ഏറ്റവും കൂടുതൽ ബാലൺ ഡി’ഓർ പുരസ്കാരം നേടിയ താരം.7 ഏഴു തവണയാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്.

ഈ റെക്കോർഡുകൾ ഒരിക്കലും തകരില്ല എന്നുള്ളത് നമുക്ക് വിധി എഴുതാനാവില്ല. പക്ഷേ തകർക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുന്ന റെക്കോർഡുകളാണ് ഇവ.

Leave a Reply

Your email address will not be published. Required fields are marked *