ഡിമരിയയുടെ വീട് കൊള്ളയടിക്കപ്പെട്ടു, താരത്തെ പിൻവലിച്ച് പോച്ചെട്ടിനോ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി നാന്റെസിനോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി പരാജയമേറ്റുവാങ്ങിയത്.മത്സരത്തിന്റെ അറുപത്തി രണ്ടാം മിനിറ്റിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയെ പോച്ചെട്ടിനോ പിൻവലിച്ചിരുന്നു. താരത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ട വാർത്ത അറിഞ്ഞ ഉടനെയാണ് പിഎസ്ജി പരിശീലകൻ താരത്തെ പിൻവലിച്ചത്.ഡിമരിയയുടെ ഭാര്യയുൾപ്പെടുന്ന കുടുംബാഗംങ്ങൾ വീട്ടിൽ ഉണ്ടായിരിക്കെയാണ് വീട് കൊള്ളയടിക്കപ്പെട്ടത്.കുറച്ചു സമയം താരത്തിന്റെ ഭാര്യയും കുട്ടിയും കൊള്ളസംഘത്തിന്റെ തടവിലായത് ആശങ്ക വർധിപ്പിക്കുകയായിരുന്നു.

പിന്നീട് താരത്തിന്റെ കുടുംബത്തിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന വാർത്ത ഫ്രഞ്ച് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. എന്തൊക്കെ നഷ്ടമായിട്ടുണ്ട് എന്നുള്ളത് വ്യക്തമല്ല.അതേസമയം പിഎസ്ജി നായകൻ മാർക്കിഞ്ഞോസിന്റെ വീടും ഇതേസമയത്ത്‌ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.താരത്തിന്റെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ്.എന്നാൽ അപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന സമയത്തും ഡിമരിയയുടെ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *